നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കല്‍'; വി മുരളീധരന്‍

  'പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കല്‍'; വി മുരളീധരന്‍

  രാഷ്ട്രീയ ധാര്‍മികത ലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ വി.ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് വി മുരളീധരന്‍ പറഞ്ഞു

  വി മുരളീധരൻ

  വി മുരളീധരൻ

  • Share this:
   തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ സുപ്രീംകോടതിയുടെ വിധിയോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത ലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ വി.ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് വി മുരളീധരന്‍ പറഞ്ഞു.

   അക്രമത്തെ അഭിപ്രായ സ്വാതന്ത്ര്യമായി ചിത്രീകരിക്കാനുള്ള ശ്രമത്തെയാണ് പരമോന്നത കോടതി അവജ്ഞയോടെ തള്ളിയതെന്ന് അദ്ദേഹം പറഞ്ഞു. അക്രമത്തെ ന്യായീകരിക്കാന്‍ നികുതിപ്പണം ചിലവിട്ടത് ജനങ്ങളോട് വിശദീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

   Also Read-'തുടരുന്നത് ധാർമികതയല്ല'; മന്ത്രി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

   വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കലാണ്. രാഷ്ട്രീയ ധാര്‍മികത ലേശമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ വി.ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം.

   നിയമനിര്‍മാണ സഭകളിലെ അംഗങ്ങളുടെ പ്രത്യേകാവകാശങ്ങളും പരിരക്ഷയും സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കിട്ടിയ കരണത്തടിയാണ്. എന്ത് തോന്ന്യാസവും കാട്ടാനുള്ള ലൈസന്‍സല്ല അംഗങ്ങളുടെ പ്രിവിലേജ് എന്നാണ് കോടതി പറഞ്ഞുവച്ചത്.

   ഇത് പാര്‍ലമെന്റ് അംഗങ്ങള്‍ക്കടക്കം ബാധകമാണ്. കേവല രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സഭാതലത്തില്‍ അനാരോഗ്യകരമായ പ്രവണതകളേറ്റുന്ന ഇക്കാലത്ത് ഇന്നത്തെ ഉത്തരവിന് വലിയ പ്രസക്തിയുണ്ട്.

   അക്രമത്തെ അഭിപ്രായ സ്വാതന്ത്ര്യമായി ചിത്രീകരിക്കാനുള്ള ശ്രമത്തെയാണ് പരമോന്നത കോടതി അവജ്ഞയോടെ തള്ളിയത്. പൊതുമുതല്‍ തച്ചുടച്ചവര്‍ക്ക് നിയമപരിരക്ഷ വേണമെന്നാവശ്യപ്പെട്ടതു തന്നെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള അനാദരവ് വ്യക്തമാക്കുന്നു.

   അത്തരമൊരു കേസ് നടത്താന്‍ പൊതുഖജനാവില്‍ നിന്ന് പണം ചിലവാക്കിയതു പോലും രാജ്യദ്രോഹമാണ്. അക്രമത്തെ ന്യായീകരിക്കാന്‍ നികുതിപ്പണം ചിലവിട്ടത് ജനങ്ങളോട് വിശദീകരിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം.
   Published by:Jayesh Krishnan
   First published:
   )}