വാക്കിന് ചേരാത്ത പ്രവൃത്തി; ശ്രീറാമിന്റെ ചിത്രം വൈറൽ ആവുന്നു

A photo of Sriram Venkatraman attending traffic awareness programme goes viral | ട്രാഫിക് ബോധവൽക്കരണ പരിപാടിയിൽ ശ്രീറാം പങ്കെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ

news18-malayalam
Updated: August 3, 2019, 4:56 PM IST
വാക്കിന് ചേരാത്ത പ്രവൃത്തി; ശ്രീറാമിന്റെ ചിത്രം വൈറൽ ആവുന്നു
ശ്രീറാം വെങ്കിട്ടരാമൻ
  • Share this:
അമിതവേഗത്തിൽ കാറോടിച്ച് മാധ്യമ പ്രവർത്തകന്റെ ജീവൻ അപഹരിച്ച കേസിൽ ഒന്നാം പ്രതിയായ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ മുൻകാല ചിത്രം ഇന്റർനെറ്റിൽ വൈറൽ ആവുന്നു. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് മുന്നിൽ കാണുന്ന ശ്രീറാം മുൻപൊരിക്കൽ ട്രാഫിക് ബോധവൽക്കരണ പരിപാടിയിൽ വിശിഷ്ടാതിഥികൾക്കൊപ്പം പങ്കെടുക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയകളിൽ എത്തിയിരിക്കുന്നത്. 2014-2015 കാലഘട്ടത്തിൽ പത്തനംതിട്ടയിൽ ഭാരത് സേവക് സമാജ് സംഘടിപ്പിച്ച പരിപാടിയാണിത്. പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടർ ആയി ശ്രീറാം സേവനമനുഷ്ഠിച്ചിട്ടുണ്ട്.



ഇത് കൂടാതെ ഹെൽമെറ്റ് ഇല്ലാതെ ശ്രീറാം ബുള്ളറ്റ് ഓടിക്കുന്ന പഴയ ചിത്രവും ഒപ്പം വന്നിരുന്ന വാർത്തകളും കടുത്ത സോഷ്യൽ മീഡിയ വിമർശനം നേരിടുകയാണ്. അധികാര സ്ഥാനത്തിരിക്കുന്നവർ നടത്തിയ നിയമലംഘനം ആരും ശ്രദ്ധിക്കാതെ പോയതെന്ത് എന്ന രീതിയിലാണ് ചോദ്യം ഉയരുന്നത്.

മനഃപൂർവമുള്ള നരഹത്യക്ക് ശ്രീറാമിനെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടാതെ വണ്ടി ഓടിച്ചിരുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു എന്ന ദൃക്‌സാക്ഷി മൊഴിയും തീർപ്പു കൽപ്പിക്കാതെ തുടരുകയാണ്. ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ച പേരിലും രോഷം ഉയരുന്നുണ്ട്. ശ്രീറാം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുൻപും മൂന്നു തവണ വേഗ പരിധി ലംഘിച്ചതിന് പിഴ ചുമത്തിയിട്ടുണ്ട്.
First published: August 3, 2019, 4:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading