• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

കോഴിക്കോട് സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു

ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം ഉണ്ടായത്.

  • Share this:

    കോഴിക്കോട്: സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലാണ് സംഭവം, മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണയാണ് (17) മരിച്ചത്.

    ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം ഉണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ അമൽ തലയിടിച്ചാണ് വീണത്. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

    ഇന്നലെ രാത്രിയിൽ പത്തനംതിട്ടയിലുണ്ടായ സമാനമായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചാണ് രണ്ടുപേർ മരിച്ചത്. പാലക്കാട് സ്വദേശി സജി (28), ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കട്ടപ്പന സ്വദേശി ദേവന്‍ (28) പാലക്കാട് സ്വദേശി അനീഷ് (34) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Also Read- തേനിയിലെ അപകടത്തിൽ മരിച്ചത് കോട്ടയം തിരുവാതുക്കൽ സ്വദേശികൾ; അപകടം സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെ

    ചൊവ്വാഴ്ച രാത്രി 11.45ന് മേലേവെട്ടിപ്രം ജങ്ഷന് സമീപത്തായിരുന്നു അപകടം. ഇവര്‍ നാലു പേരും റാന്നി ഐത്തല പള്ളിയുടെ പെയിന്റിങ് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്ക് പോയ ബൈക്കുകളില്‍ എതിര്‍വശത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. സജിയും ശ്രീജിത്തും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച കാര്‍ പിറകെ വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു.

    Published by:Anuraj GR
    First published: