• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മരണത്തിലേക്ക്; പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മരണത്തിലേക്ക്; പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു

റെയിൽ പാളത്തിന്‍റെ മറുവശത്ത് കാത്തുകിടന്ന സ്കൂൾ ബസിലേക്ക് കയറാനായി കുട്ടി ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ പാളം മുറിച്ചുകടക്കുമ്പോൾ പരശുറാം എക്സ്പ്രസ് തട്ടിയാണ് അപകടം...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കണ്ണൂര്‍: സ്‌കൂള്‍ ബസില്‍ കയറാനായി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് വൺ വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ച് മരിച്ചു. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. അടച്ചിട്ടിരുന്ന ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ മറുഭാഗത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം.

    കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ രാവിലെ 7.45 ഓടെയാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിൽ കയറ്റിവിടാനായി കുട്ടിയെ അമ്മയാണ് കാറിൽ എത്തിച്ചത്. എന്നാൽ ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ കുട്ടിയെ ഗേറ്റിന് ഇപ്പുറത്ത് ഇറക്കുകയായിരുന്നു. ഈ സമയം സ്കൂൾ ബസ് റെയിൽവേ ട്രാക്കിന്‍റെ മറുവശത്ത് പുറപ്പെടാനായി തയ്യാറായി കിടക്കുകയായിരുന്നു. ബസിലേക്ക് കയറാനായി പെട്ടെന്ന് കുട്ടി ലെവൽ ക്രോസ് ഗേറ്റിന് അടിയിലൂടെ ഓടുകയായിരുന്നു. ഈ സമയം മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന പരശുറാം എക്സ്പ്രസ് കടന്നുവരുന്നുണ്ടായിരുന്നു. എന്നാൽ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളം മുറിച്ചു കടക്കുകയായിരുന്നു.

    കുട്ടിയുടെ ബാഗ് ട്രെയിനിൽ കുടുങ്ങിയാണ് കുട്ടി തെറിച്ചുവീണത്. വീഴ്ചയിൽ തലയിടിച്ചുവീണ നന്ദിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ സമീപത്തെ എ.കെ.ജി ആശുപത്രിയിലും തൊട്ടുപിന്നാലെ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഷോര്‍-ലിസി ദമ്ബതികളുടെ ഏകമകളാണ് മരിച്ച നന്ദിത. നന്ദിതയുടെ അച്ഛൻ കിഷോര്‍ നേരത്തെ രോഗം ബാധിച്ച്‌ മരിച്ചിരുന്നു.

    വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടിൽ സിൻ‌സി പി അസീസ്(35) ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ സിൻസിയുടെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

    പന്തളം-ആറന്മുള റോഡിൽ കുറിയാനപ്പള്ളിയിൽ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സിൻസി റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ സിൻസിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

    Also Read-പ്രധാനമന്ത്രി ഇടപെട്ടു; അംഗോളയിൽ കുടുങ്ങിയ മലയാളി യുവാവ് ജയിൽ മോചിതനായി

    അപകടത്തില്‍ പരിക്കേറ്റ് വഴിയിൽ കിടന്ന സിൻസിയെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനൽ നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഒരുപാട് രക്തം നഷ്ടമായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം.
    Published by:Anuraj GR
    First published: