കൽപ്പറ്റ: തുണി അലക്കുന്നതിനിടെ കാൽവഴുതി പുഴയിൽവീണ് പ്ലസ് ടു വിദ്യാർഥിനി മരിച്ചു. വയനാട് പുൽപ്പള്ളി പ്രിയദർശിനി കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമേഷ്-ശാന്ത ദമ്പതികളുടെ മകൾ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടം.
തുണി അലക്കുന്നതിനിടെ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്തി.
Also Read- കൊല്ലം ബീച്ചിൽ പുതുവത്സരാഘോഷത്തിനിടെ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി
പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ആദിത്യ. ചേകാടി പമ്പ്ഹൌസിന് അടുത്ത് കുടുംബാംഗങ്ങളോടൊപ്പമാണ് ആദിത്യ തുണി അലക്കാനായി എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.