മലപ്പുറം: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുകയറി പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം(Death). കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാള അന്നല്ലൂര്‍ മൊത്തയില്‍ ബിജു (45) ആണ് മരിച്ചത്. കുറ്റിപ്പുറം ഹൈവേയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം.
ഹൈവേയില്‍ നിന്നും കുറ്റിപ്പുറം ടൗണിലേക്ക് തിരിയുന്ന ഭാഗത്തു വെച്ചാണ് അപകടം. അപകടസ്ഥലത്ത് വെച്ചതന്നെ ബിജു മരിച്ചു.കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നു.
ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരന് മണ്ണെണ്ണ കുടിച്ചു മരിച്ചു
കൊല്ലം ചവറയില്‍ ബന്ധുവീട്ടിലെത്തിയ ഒന്നര വയസ്സുകാരന് മണ്ണെണ്ണ (kerosene) കുടിച്ചു മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണ പിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5നു പയ്യലക്കാവിലെ ഉണ്ണിക്കൃഷ്ണന്റെ സഹോദരന്റെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി.
ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളിൽ അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണയെടുത്ത് കുടിക്കുകയായിരുന്നു .ഉടൻ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ഏഴരയോടെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഐശ്വര്യ സഹോദരിയാണ്.
Suicide | മൊബൈൽ ഫോൺ അമിത ഉപയോഗം വിലക്കി; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
കൊല്ലം: മൊബൈൽ ഫോൺ (mobile phone) അമിത ഉപയോഗം വിലക്കിയതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി (Suicide). കൊല്ലം (Kollam) കോട്ടക്കകം സ്വദേശി ശിവാനി (15) ആണ് ജീവനൊടുക്കിയത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ശിവാനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ചീത്ത പറഞ്ഞതിനെ തുടർന്ന് കുട്ടി വീടിനകത്ത് മുറിയിൽ കയറിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.