കോട്ടയം: ഡ്യൂട്ടിയുടെ ഭാഗമായി ഭവനസന്ദർശനത്തിനു എത്തിയ പൊലീസുകാരന് വളര്‍ത്തുനായയുടെ കടിയേറ്റു.
ഇടതു കൈയിൽ കടിയേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ ജനമൈത്രി സിവില്‍ പോലീസ് ഓഫീസറായ വി. രാജനാ (49) ണ് നായയുടെ കടിയേറ്റത്.മുണ്ടക്കയം സ്വദേശിയാണ് ഇദ്ദേഹം. ചിറക്കടവ് താവൂര് ഭാഗത്തുവെച്ചാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ ഭവനസന്ദർശനത്തിന് എത്തിയ ഇദ്ദേഹത്തെ വീട്ടിലെ നായ ചങ്ങല പൊട്ടിച്ച് ഓടിയെത്തി കടിക്കുകയായിരുന്നു.കൈയിലിരുന്ന ബുക്ക് കൊണ്ട് തടയാന്‍ ശ്രമിച്ചതോടെ കൈപ്പത്തിയില്‍ കടിക്കുകയായിരുന്നു.
Also read-കണ്ണൂരിൽ അനധികൃത ഖനനത്തിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
നായയുടെ വായില്‍നിന്നു നുരയും പതയും വരുന്നത് ശ്രദ്ധിച്ച രാജൻ വീട്ടുകാരോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ രോഗബാധ സംശയിച്ചു കെട്ടിയിട്ടതാണെന്നു പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തി പ്രഥമശുശ്രൂഷയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പേവിഷബാധയ്ക്കുളള ആദ്യഡോസ് വാക്സിന് എടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.