ഇടുക്കി: അവധി കാലയളവിന് ശേഷവും സര്‍വീസില്‍ തിരികെ കയറാതിരുന്ന പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിങ്കുന്നം സ്റ്റേഷനിലെ സി.പി.ഒ ജിമ്മി ജോസിനെതിരെയാണ് നടപടി എടുത്തത്. വിദേശത്തായിരുന്ന ഭാര്യയുടെ അടുത്ത് പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയാണ് ജിമ്മി എടുത്തത്.
2022 ജനുവരി 16ന് ജിമ്മി തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. എന്നാല്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ല. വകുപ്പില്‍ നിലനില്‍ക്കുന്ന സര്‍ക്കുലര്‍ പ്രകാരം അവധിയെടുത്ത് മടങ്ങിവരാതിരുന്ന ജിമ്മിയെ ഒളിച്ചോടിയതായി കണക്കാക്കി.
Also Read- ഭാര്യയെ കടിച്ച അയൽവീട്ടിലെ നായയെ അടിച്ചു കൊന്നു; എക്സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്താന്‍ കാളിയാര്‍ ഇന്‍സ്പെക്ടര്‍ എച്ച്.എല്‍. ഹണിയെ ചുമതലപ്പെടുത്തി. ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി ജിമ്മിക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി എടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Kerala news, Kerala police