നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിണറായി കേരളത്തിന്റെ ദൈവം' വിവാദ പോസ്റ്റര്‍ എടുത്തു മാറ്റി; പോസ്റ്ററിനെ പറ്റി അറിയില്ലെന്ന് സിപിഎം

  'പിണറായി കേരളത്തിന്റെ ദൈവം' വിവാദ പോസ്റ്റര്‍ എടുത്തു മാറ്റി; പോസ്റ്ററിനെ പറ്റി അറിയില്ലെന്ന് സിപിഎം

  ക്ഷേത്രത്തിന് മുൻപിൽ പിണറായി വിജയനെ ദൈവം ആക്കിയുള്ള പോസ്റ്ററിനെതിരെ ഭക്തരുടെ പരാതി ഉണ്ടായിരുന്നു എന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു

  News 18 Malayalam

  News 18 Malayalam

  • Share this:
  മലപ്പുറം: പിണറായി വിജയനെ കേരളത്തിൻ്റെ ദൈവം എന്ന് വിശേഷിപ്പിച്ച് ക്ഷേത്രത്തിൻ്റെ കവാടത്തിന് അടുത്ത്സ്ഥാപിച്ച പോസ്റ്റർ എടുത്ത് മാറ്റി. വളാഞ്ചേരി വൈകത്തൂർ പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുൻപിൽ ആയിരുന്നു പോസ്റ്റർ.സിപിഎം പ്രവർത്തകർ ആയിരിക്കാം പോസ്റ്റർ സ്ഥാപിച്ചത് എന്നും പച്ചീരി ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.

  തെരഞ്ഞെടുപ്പു ഫലം വന്ന സമയത്ത് ആയിരുന്നു പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുൻപിൽ ഈ പോസ്റ്റർ സ്ഥാപിച്ചത്.  "ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു അന്നം തരുന്നവൻ എന്ന് ജനം പറഞ്ഞു കേരളത്തിലെ ദൈവം "  ഇങ്ങനെ ആയിരുന്നു പിണറായി വിജയൻ്റെ ഫോട്ടോ വച്ചുള്ള പോസ്റ്ററിലെ വാചകങ്ങൾ. കഴിഞ്ഞ ദിവസം ആണ് ക്ഷേത്ര കവാടത്തിന് മുൻപിൽ സ്ഥാപിച്ച പോസ്റ്ററിൻ്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. തൃത്താല മുൻ എം എൽ എ വി ടി ബൽറാം അടക്കം ഇത് ഷെയര് ചെയ്തിരുന്നു.  ക്ഷേത്രത്തിന് മുൻപിൽ പിണറായി വിജയനെ ദൈവം ആക്കിയുള്ള പോസ്റ്ററിനെതിരെ ഭക്തരുടെ പരാതി ഉണ്ടായിരുന്നു എന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പോസ്റ്ററിലെ ഉള്ളടക്കം വിശ്വാസികളെ വ്രണപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു എന്നുംസിപിഎം പ്രവർത്തകർ ആയിരിക്കാം പോസ്റ്റർ സ്ഥാപിച്ചത് എന്നും പചീരി ക്ഷേത്രം കമ്മിറ്റി പ്രസിഡൻ്റ് രവീന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ.

  " ക്ഷേത്രത്തിലേക്ക് ഉള്ള വഴിയോട് ചേർന്ന് ആയിരുന്നു പോസ്റ്റർ. രണ്ട് പോസ്റ്ററുകൾ ആയിരുന്നു ഉണ്ടായിരുന്നത്..ഒന്ന് എല്ലാ മന്ത്രിമാരുടെയും ഫോട്ടോ വച്ചും മറ്റൊന്ന് മുഖ്യമന്ത്രി പിണറായി ഫോട്ടോയും അടിക്കുറിപ്പും വച്ചും. പിന്നീട് ആദ്യത്തെ മാറ്റിഅതിൽ മുഖ്യമന്ത്രിയുടെ ബോർഡ് മാത്രം വച്ചു. ക്ഷേത്ര കമ്മിറ്റിക്കും ഭക്ത ജനങ്ങൾക്കും ഈ ബോർഡിൽ എതിർപ്പ് ഉണ്ടായിരുന്നു. അതിലെ ഉള്ളടക്കം വിശ്വാസികളെ വ്രണപ്പെടുത്തുന്ന പോലെ ഉള്ളത് ആയിട്ടാണ് തോന്നിയത്. ബോർഡ് ക്ഷേത്രത്തിൻ്റെ സ്ഥലത്ത് അല്ല. പക്ഷേ ക്ഷേത്രത്തിൻ്റെ കവാടത്തിന് അപ്പുറത്ത് മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ച് ഇതാണ് ദൈവം എന്ന തരത്തിൽ ഉള്ള ഫ്ലക്സ് വച്ചത് ക്ഷേത്രത്തിനെ അപമാനിക്കുന്നതിന് തുല്യമായി.  ജനങ്ങൾക്ക് അത് സഹിക്കാൻ പറ്റിയുണ്ടാവില്ല ".

  Also Read-'അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍'; മുഖ്യമന്ത്രിയെ ട്രോളി വി ടി ബല്‍റാം

  ആരാണ് ഇത്തരത്തിൽ ബോർഡ് വച്ചത് എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. " ആരാണ് എന്ന് അറിയില്ല. പിണറായി വിജയൻ സിപിഐ എമ്മിന്  ഉള്ളിലെ ആളല്ലേ.. അപ്പോൾ ആ പാർട്ടിയിലെ ആരെങ്കിലും ആകാം".

  രണ്ടാഴ്ച മുൻപ് ബോർഡ് മാറ്റി എങ്കിലും ഇപ്പോളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്  ചർച്ച ആയത് എന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പറഞ്ഞു.  ഇത്തരം ഒരു ഉള്ളടക്കം ഉള്ള ബോർഡ് വച്ചതിൽ ക്ഷേത്ര കമ്മിറ്റിക്ക് പ്രതിഷേധം ഉണ്ടായിരുന്നു എങ്കിലും പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്ത് കൊണ്ടെന്ന ചോദ്യത്തിന് വിശദീകരണം ഇപ്രകാരം" പരാതികൾ ഉണ്ടായിരുന്നു. പക്ഷേ ക്ഷേത്രം ജനങ്ങളുടെ ആയിരുന്നു. അത് കൊണ്ട് തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം വരട്ടെ എന്ന് കരുതി ആണ് കമ്മിറ്റി മൗനം പാലിച്ചത് " രവീന്ദ്രൻ വ്യക്തമാക്കി.

  Also Read-കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ്; 'കള്ളനെ കാവലേല്‍പ്പിച്ചു എന്ന ചൊല്ല് അന്വര്‍ഥമാക്കിയിരിക്കുന്നു സിപിഎം'; വി മുരളീധരന്‍

  സിപിഎം ആർ എസ് എസ് തർക്കം നില നിൽക്കുന്ന മേഖല ആണ് ഇത്. ഇക്കാര്യത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ. ഇത്തരത്തിൽ പോസ്റ്റർ വച്ചതിൽ പലരും ആക്ഷേപം ഫോണിൽ അറിയിച്ചിരുന്നു . അതിനെ തുടർന്ന് പോസ്റ്റർ മാറ്റാൻ നിർദേശിക്കുകയും 15 ദിവസം മുൻപ് പോസ്റ്റർ മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു.

  എന്നാല് ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സിപിഐഎമ്മിൻ്റെ വളാഞ്ചേരിയിലെ നേതൃത്വം തയ്യാറായിട്ടില്ല. നേതൃത്വം അറിയാതെ ആണ് ഇക്കാര്യങ്ങൾ എന്ന വിശദീകരണം ആണ് അന്വേഷിക്കുന്നവർക്ക് ലഭിക്കുന്നത്. വി  ടി  ബൽറാമിന്റെ പോസ്റ്റ് ആണ്  ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാക്കിയത് .ക്ഷേത്രത്തില്‍ 'രണ്ട് പ്രതിഷ്ഠയാണവിടെ ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍'  എന്നായിരുന്നു വി ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ്.
  Published by:Jayesh Krishnan
  First published:
  )}