• HOME
  • »
  • NEWS
  • »
  • kerala
  • »
  • Bus Permit| റൂട്ട് 100 മീറ്റർ അധികമായതിനാൽ പെർമിറ്റ് ഇല്ല; നാട്ടുകാർ ആവശ്യപ്പെട്ട് വാങ്ങിയ ബസ് ഓടിക്കാനാകാതെ ഉടമ

Bus Permit| റൂട്ട് 100 മീറ്റർ അധികമായതിനാൽ പെർമിറ്റ് ഇല്ല; നാട്ടുകാർ ആവശ്യപ്പെട്ട് വാങ്ങിയ ബസ് ഓടിക്കാനാകാതെ ഉടമ

100 മീറ്റർ അധികമായതിനാൽ പെർമിറ്റ് നൽകാൻ കഴിയില്ലെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ നിലപാട്

  • Share this:
    കാസർഗോഡ്: നാട്ടുകാർ ആവശ്യപ്പെട്ട് വാങ്ങിയ ബസ് നിരത്തിൽ ഓടിക്കാനാകാതെ ഉടമ പ്രതിസന്ധിയിൽ. ചെറുവത്തൂരിലെ ശരത് കുമാർ കുട്ടമത്ത് വാങ്ങിയ ബസിനാണ് 100 മീറ്റർ അധികമായതിനാൽ പെർമിറ്റ് നൽകാത്തത്. കാഞ്ഞങ്ങാട് നിന്നു പാറപ്പള്ളി കുമ്പള, ഉദയപുരം, കൊട്ടോടി, കുറ്റിക്കോൽ, പാണ്ടി വഴി അഡൂരിലേക്ക് സർവീസ് നടത്താൻ ആണ് പുതിയ ബസ് വാങ്ങിയത്. മുൻപ് ഈ റൂട്ടിൽ ഇദ്ദേഹം മറ്റൊരു ബസിന് പകരമായി സർവീസ് നടത്തിയിരുന്നു.

    പിന്നീട് നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നു ഈ റൂട്ടിൽ പുതിയ ബസ് വാങ്ങി. എന്നാൽ നിലവിൽ സർവീസ് നടത്തിയ ബസ് ഉടമയുടെ അഭ്യർഥനയെ തുടർന്ന് ഈ ബസ് പയ്യന്നൂർ- കാഞ്ഞങ്ങാട് റൂട്ടിൽ മാറ്റി. പിന്നീട് ബസ് കാലപ്പഴക്കം വന്നതോടെ മുൻപ് സർവീസ് നടത്തിയ ബസ് നിർത്തി. കാലാവധി കഴിഞ്ഞതിനാൽ ഇതിന്റെ പെർമിറ്റും റദ്ദായി. പിന്നീട് ഈ റൂട്ടിൽ ബസ് സർവീസ് ഇല്ലാതെ വന്നതോടെ നാട്ടുകാർ ശരത്തുമായി ബന്ധപ്പെട്ട് ബസ് സർവീസ് നടത്തണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു.

    നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നു ശരത് സുഹൃത്തുമായി ചേർന്നു പുതിയ ബസ് വാങ്ങി. പെർമിറ്റിന് അപേക്ഷിച്ചപ്പോൾ ആണ് പണി കിട്ടിയത്. പുതിയ ബസിന് പെർമിറ്റ് ആലാമിപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നു മാത്രമേ നൽകാൻ കഴിയൂവെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. എന്നാൽ ജനങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് പരിഗണിച്ച് അന്നത്തെ കളക്ടർ സജിത്ത് ബാബു പെർമിറ്റ് നൽകാൻ ഉത്തരവിട്ടു. പിന്നാലെ ഉടക്കുമായി കെഎസ്ആർടിസി എത്തി. കാഞ്ഞങ്ങാട് മുതൽ മാവുങ്കാൽ വരെ നോട്ടിഫൈഡ് റൂട്ട് ആണെന്നും 5 കിലോമീറ്റർ താഴെ വരെ മാത്രമേ പെർമിറ്റ് നൽകാവൂ എന്നുമായിരുന്നു ഇവരുടെ ന്യായം.

    Also Read- Accident| കൊല്ലം കൊട്ടാരക്കരയിൽ ഗുഡ്സ് വാൻ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

    ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് മുതൽ മാവുങ്കാൽ വരെ നിലവിൽ 5 കിലോമീറ്ററും 100 മീറ്ററും ഉണ്ട്. 100 മീറ്റർ അധികമായതിനാൽ പെർമിറ്റ് നൽകാൻ കഴിയില്ലെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ നിലപാട്. എന്നാൽ ഇതിന് പകരമായി കഴിഞ്ഞ ബോർഡ് യോഗത്തിൽ വെള്ളിക്കോത്ത് വഴി പെർമിറ്റ് നൽകണമെന്ന് ശരത് ആവശ്യപ്പെട്ടു. അപ്പോൾ പാണ്ടി ഭാഗത്ത് റോഡ് മോശമായതിനാൽ പെർമിറ്റ് അനുവദിക്കാൻ കഴിയില്ലെന്നാണ് മോട്ടർ വാഹന വകുപ്പ് പറഞ്ഞതെന്ന് ഉടമ പറയുന്നു.

    ബസിന് പെർമിറ്റ് അനുവദിക്കണമെന്ന് സ്ഥലം എംഎൽഎ വരെ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ല. ബസ് ഓടിക്കാൻ കഴിയാതെ വന്നതോടെ കയറ്റി വയ്ക്കേണ്ടി വന്നു. പിന്നീട് മറ്റു ബസുകൾക്ക് പകരമായി ഓടി വായ്പ അടയ്ക്കാനുള്ള തത്രപ്പാടിലാണ് ശരത്ത് ഇപ്പോൾ.

    രണ്ടുവർഷം മുൻപാണ് ബസ് വാങ്ങിയത്. 45,000 രൂപ വായ്പ തിരിച്ചടവിന് വേണം. മറ്റു ചെലവുകൾ വേറെയും. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും ബസ് വിൽക്കാനാണ് ആലോചിക്കുന്നതെന്നും ശരത്തിനെ ഉദ്ധരിച്ച് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
    Published by:Rajesh V
    First published: