നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേശീയ പാതയില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ച് സ്വകാര്യ സ്‌കൂളിന്റെ ആഘോഷം

  ദേശീയ പാതയില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ച് സ്വകാര്യ സ്‌കൂളിന്റെ ആഘോഷം

  mgm

  mgm

  • News18
  • Last Updated :
  • Share this:
   കഴക്കൂട്ടം: ദേശീയ പാതയില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ച് എംജിഎം സ്‌കൂളിന്റെ ആഘോഷം. കഴക്കൂട്ടം മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന എംജിഎം സ്‌കൂളിന്റെ വാര്‍ഷികാഘോഷമാണ് ദേശീയ പാതയില്‍ ദീര്‍ഘനേരം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്. ആഘോഷപരിപാടിക്കെത്തിയവരുടെ വാഹനങ്ങള്‍ ദേശീയപാതയുടെ മധ്യത്തില്‍ വരെ പാര്‍ക്ക് ചെയ്യുകയായിരുന്നു.

   സ്‌കൂളിനകത്ത് പാര്‍ക്കിംഗ് സൗകര്യമുണ്ടെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ ഗേറ്റ് അടച്ചുപൂട്ടിയതോടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് പുറത്താവുകയായിരുന്നു. സര്‍വ്വീസ് റോഡിലും ദേശീയപാതയുടെ മധ്യത്തില്‍ വരെ വാഹനങ്ങള്‍ നിറഞ്ഞതോടെ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ടു. നാല് പോലീസുകാര്‍ മാത്രമാണ് ഗതാഗത നിയന്ത്രണത്തിനുണ്ടായിരുന്നത്. ദേശീയപാതയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലം ഗതാഗത നിയന്ത്രണമുണ്ട്. ഇതിനിടയിലായിരുന്നു സ്‌കൂളിന്റെ വാര്‍ഷികാഘോഷവും.

   സ്‌കൂളിനകത്ത് പാര്‍ക്കിങ് സൗകര്യം ഉണ്ടായിട്ടും വാഹനങ്ങള്‍ അകത്തേക്ക് കടത്തിവിടാന്‍ അനുവദിക്കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ സ്‌കൂളിനകത്ത് പാര്‍ക്കിംഗ് സൗകര്യമുണ്ടായിട്ടും വാഹനങ്ങള്‍ കയറ്റാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

   സ്‌കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതും കൊണ്ടുപോകുന്നതുമായ വാഹനങ്ങള്‍ സ്‌കൂളിനകത്തേക്ക് കയറ്റാത്തതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് നേരത്തെയും ഇവിടെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ഷികാഘോഷത്തിന്റെ പേരിലും ഗതാഗതകുരുക്ക് ഉണ്ടായിരിക്കുന്നത്.

   First published:
   )}