• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാര്‍ ഇവാനിയോസ് കോളജിൽ ലോകമെമ്പാടുമുള്ള പൂർവ വിദ്യാര്‍ത്ഥികളുടെ സംഗമത്തിന് തുടക്കമായി

മാര്‍ ഇവാനിയോസ് കോളജിൽ ലോകമെമ്പാടുമുള്ള പൂർവ വിദ്യാര്‍ത്ഥികളുടെ സംഗമത്തിന് തുടക്കമായി

2022 ഒക്‌ടോബര്‍ 24ന് തിരുവനന്തപുരത്ത് വച്ചാണ് സംഗമം. ചരിത്രപരമായ ഈ സംഗമത്തില്‍ 1949 മുതല്‍ 2021 വരെയുള്ള പല ബാച്ചുകളിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച കോളജുകളിലൊന്നായ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിൽ ലോകമെമ്പാടുമുള്ള പൂര്‍വ വിദ്യാര്‍ത്ഥികളുടെ ചരിത്രപരമായ ഒത്തുചേരലിന് തുടക്കമായി. 2022 ഒക്‌ടോബര്‍ 24ന് തിരുവനന്തപുരത്ത് വച്ചാണ് സംഗമം. ചരിത്രപരമായ ഈ സംഗമത്തില്‍ 1949 മുതല്‍ 2021 വരെയുള്ള പല ബാച്ചുകളിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള എല്ലാ പ്രായത്തിലുമുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഒരുമിച്ച് കൊണ്ടുവരുന്നത് ഒരുപക്ഷേ കേരളത്തിലെ ആദ്യത്തേതാണ് എന്നത് ഈ സംഗമത്തെ വ്യത്യസ്തമാക്കുന്നു. 'ഡൗൺ മെമ്മറി ലെയ്ന്‍' എന്നാണ് ചരിത്രപരമായ ഈ ഒത്തുചേരലിന് പേരിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സമൂഹത്തെയും ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലെയും നിരവധി സമൂഹങ്ങളെയും സ്പര്‍ശിക്കുകയും സമ്പന്നമാക്കുകയും ചെയ്ത ധാരാളം പ്രതിഭകളെ പരിശീലിപ്പിച്ച മാര്‍ ഇവാനിയോസ് കോളജ് ഭാരതത്തിന് പ്രത്യേകിച്ച് കേരള സമൂഹത്തിന് വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, കാലാകാരന്‍മാര്‍, സാഹിത്യകാരന്‍മാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍, സംഗീത സംവിധായകര്‍, സിനിമാ പ്രവര്‍ത്തകര്‍, വ്യാവസായികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മതനേതാക്കന്മാര്‍ തുടങ്ങി സമൂഹത്തെ മാറ്റിമറിച്ച ധാരാളം പ്രതിഭകള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

നൂതന വിദ്യാഭ്യാസ രീതികളുമായി എറെ മു‌ന്നില്‍ സഞ്ചരിച്ച മാര്‍ ഇവാനിയോസ് കോളജ് സമൂഹത്തിന്റെ വീക്ഷണം തന്നെ മാറ്റിയെടുത്തു. ഉദാഹരണത്തിന്, എല്ലാവര്‍ക്കും തുല്യഅവസരം എന്ന ആശയം 1952ല്‍ മാര്‍ ഇവാനിയോസ് ആദ്യമായി അവതരിപ്പിച്ചത് പിന്നീട് ഐ ടി രംഗത്തെ ആപ്തവാക്യമായി മാറി.

പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സംഗമത്തില്‍ പങ്കെടുക്കാനായി ഗൂഗിള്‍ ഫോം ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം - ഡൗൺ മെമ്മറി ലെയ്ന്‍, മാര്‍ ഇവാനിയോസ് കോളളേജ്, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സുജു സി. ജോസഫ് 9633078868, ഡോ. ഷേര്‍ളി സ്റ്റുവര്‍ട്ട് 9447102080, സുരേഷ്‌കുമാര്‍ ജെ.എസ് 9447501568, ജോസഫ് ജോര്‍ജ്ജ് 9495634484 എന്നിവരുമായി ബന്ധപ്പെടാം.
Published by:Rajesh V
First published: