• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാശി കൂടിയപ്പോൾ കോഴിയാണെന്ന് മറന്നു! 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് അര ലക്ഷം രൂപയിൽ

വാശി കൂടിയപ്പോൾ കോഴിയാണെന്ന് മറന്നു! 10 രൂപയിൽ തുടങ്ങിയ ലേലം വിളി അവസാനിച്ചത് അര ലക്ഷം രൂപയിൽ

വിവിധ വേല കമ്മിറ്റികൾ പങ്കെടുത്ത വാശിയേറിയ ലേലം വിളിയുടെ ഒടുവിൽ കൂൾ ബോയ്സ് പൂവനെ സ്വന്തമാക്കുകയായിരുന്നു

  • Share this:

    പാലക്കാട്: ഒരു പൂവൻ കോഴിക്കായി നടന്ന വാശിയേറിയ ലേലം വിളി അവസാനിച്ചത് അരലക്ഷം രൂപയിൽ. പത്തു രൂപയിൽ ആരംഭിച്ച ലേലം വിളിയാണ് അൻപതിനായിരം രൂപയിൽ അവസാനിച്ചത്. തച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായിരുന്നു ലേലം വിളി നടന്നത്.

    ലേലം വിളി വാശി കയറിയപ്പോഴാണ് അൻപതിനായിരം രൂപ വരെ എത്തിയത്. ലേലം വിളിയുടെ വാശി കൂടിയപ്പോൾ സംഘാടകർ തന്നെ അവസാനിപ്പിക്കുകയായിരുന്നു. അല്ലെങ്കിൽ ഒരു ലക്ഷം എത്തിയേനെയെന്ന് സംഘാടകർ തന്നെ പറയുന്നു.

    Also Read-ഡോക്ടർ കുത്തിവരച്ചതോ മരുന്ന് കുറിച്ചതോ? ആരോഗ്യമന്ത്രിയുടെ നിർദേശത്തിന് പുല്ലുവില

    വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കും പുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഒടുവിൽ കോഴിയെ കിട്ടിയത് കൂൾ ബോയ്സിന്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളി നടത്തിയത്. ലേലം വിളിയിലൂടെ സ്വന്തമാക്കിയ പൂവനെ വളർത്താനാണ് കൂൾ ബോയ്സിന്റെ തീരുമാനം.

    Published by:Jayesh Krishnan
    First published: