HOME » NEWS » Kerala » A SAMPATH RECEIVED RS 20 LAKH DURING HIS TENURE IN KERALA HOUSE

ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി അഡ്വ. എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ; കണക്കുകൾ പുറത്ത്

ശമ്പള ഇനത്തില്‍ 14,20,994 രൂപയാണ് ഒന്നര വര്‍ഷം കൊണ്ട് സമ്പത്ത് കൈപ്പറ്റിയത്. ഓഗസ്റ്റ് 12 മുതല്‍ 5,85,800 രൂപ യാത്രാ ബത്തയായും 24,792 രൂപ ഫോണ്‍ ചാര്‍ജ് ഇനത്തിലും സമ്പത്ത് കൈപ്പറ്റി.

News18 Malayalam | news18-malayalam
Updated: April 19, 2021, 5:09 PM IST
ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി അഡ്വ. എ സമ്പത്ത് കൈപ്പറ്റിയത് 20 ലക്ഷം രൂപ; കണക്കുകൾ പുറത്ത്
അഡ്വ. എ സമ്പത്ത്
  • Share this:
ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തിച്ച മുന്‍ എം പി അഡ്വ. എ സമ്പത്തിനുവേണ്ടി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ഇരുപത് ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. 2019 ഓഗസ്റ്റിലാണ് സമ്പത്ത് പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെടുന്നത്. പദവിയിലിരുന്ന ഒന്നര വര്‍ഷം ശമ്പളവും മറ്റ് അലവന്‍സുകളുമാണ് ഇത്രയും തുക കൈപ്പറ്റിയത്.

Also Read- മോഷണക്കേസ് പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് കൈക്കലാക്കി അരലക്ഷം രൂപ കവർന്നു; പൊലീസുകാരനെതിരെ കേസ്

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും വേഗത്തില്‍ നേടിയെടുക്കാനും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ നിറവേറ്റാനുമാണ് ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് വക്താവും മലയാളിയുമായ വിനീത് തോമസ് കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ മുഖേന നല്‍കിയ വിവരാവകാശ രേഖയാണ് ഇപ്പോൾ പുറത്ത് വന്നത്.

Also Read- മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് ബിജെപി നേതാവിന്റെ വഴിപാട്; മൃത്യുഞ്ജയ ഹോമം നടത്തി

ശമ്പള ഇനത്തില്‍ 14,20,994 രൂപയാണ് ഒന്നര വര്‍ഷം കൊണ്ട് സമ്പത്ത് കൈപ്പറ്റിയത്. ഓഗസ്റ്റ് 12 മുതല്‍ 5,85,800 രൂപ യാത്രാ ബത്തയായും 24,792 രൂപ ഫോണ്‍ ചാര്‍ജ് ഇനത്തിലും സമ്പത്ത് കൈപ്പറ്റി. സ്റ്റേഷനറി സാധങ്ങള്‍ വാങ്ങിയ ഇനത്തില്‍ 4150 രൂപയും വാങ്ങി. നേരത്തെ 2010 ഒക്ടോബറില്‍ ലഭ്യമായ മറ്റൊരു രേഖപ്രകാരം കോവിഡ് തീവ്രത കൂടിയ അഞ്ച് മാസം നാട്ടിലായിരുന്ന സമ്പത്ത് 3.28 ലക്ഷം രൂപ ശമ്പളമായി വാങ്ങിയെന്ന് തെളിഞ്ഞിരുന്നു.

Also Read- Covid 19| സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

ഒന്നര വര്‍ഷം പദവിയിലിരുന്ന സമ്പത്ത്, 2021 മാര്‍ച്ച് ആദ്യം തെരഞ്ഞെടുപ്പ് ചുമതല കണക്കിലെടുത്ത് സ്ഥാനം രാജിവെച്ചു. 2020 മാര്‍ച്ച് മാസത്തില്‍ കൊറോണയുടെ പ്രാരംഭ നാളുകളില്‍ തന്നെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. കോവിഡ് കാലത്ത് ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ സഹായത്തിനായി കേരള ഹൗസിനെ ആശ്രയിച്ചപ്പോള്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നാട്ടിലേക്ക് മടങ്ങിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

Also Read- Covid 19| പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
Published by: Rajesh V
First published: April 19, 2021, 5:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories