HOME » NEWS » Kerala » A SECTION OF PEOPLE IN KOLLAM DEPRIVED OF DRINKING WATER FOR YEARS MM TV

വെള്ളം, വെള്ളം, സർവ്വത്ര; പക്ഷെ തുള്ളിപോലും കുടിക്കാനാവാതെ ഒരു ജനത

ചുറ്റും വെള്ളം നിറഞ്ഞ പ്രദേശമാണെങ്കിലും തുള്ളി വെള്ളം പോലും കുടിക്കാനാവാതെ കുറേ മനുഷ്യർ

News18 Malayalam | news18-malayalam
Updated: August 29, 2020, 8:30 PM IST
വെള്ളം, വെള്ളം, സർവ്വത്ര; പക്ഷെ തുള്ളിപോലും കുടിക്കാനാവാതെ ഒരു ജനത
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: ചുറ്റും വെള്ളം നിറഞ്ഞ പ്രദേശമാണെങ്കിലും തുള്ളി വെള്ളം പോലും കുടിക്കാനാവാതെ കൊല്ലം കൊർപ്പറേഷനിലെ ഒരുപറ്റം ജനങ്ങൾ. കാവനാട് കണിയാംകടവ് സെന്റ് തോമസ്, സെന്റ് ജോസഫ്, സെന്റ് ജോർജ് എന്നീ തുരുത്തുകളിൽ താമസിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമം നേരിടുന്നത്.

നാൽപ്പത് വർഷത്തോളമായി ഇവിടെ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ട്. വാട്ടർ അതോറിറ്റി കണക്ഷനുണ്ട്. എന്നാൽ വെള്ളം കിട്ടുന്നതാകട്ടെ വല്ലപ്പോഴും മാത്രം. തുരുത്തിലേക്ക് റോഡ് ഇല്ലാത്തതിനാൽ കോർപ്പറേഷൻ അനുവദിച്ചിരിക്കുന്ന വള്ളം മാത്രമാണ് ഇവരുടെ ആശ്രയം. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ കണ്ടൈൻമെൻറ് സോൺ ആയതോടെ തുരുത്ത് നിവാസികൾക്ക് മറു കരയിലേക്ക് പോകാൻ കഴിയുന്നില്ല.



തുരുത്തിൽ കുഴി കുത്തി വെള്ളം കണ്ടത്തുകയാണ് വയോധികരും കൊച്ചു കുട്ടികളും അടങ്ങുന്ന ഒരു സമൂഹം ചെയ്യുന്നത്. കരയിൽ നിന്ന് തുരുത്തിലേക്ക് ഒരു പാലം എന്ന സ്വപ്നം ഈ നാട്ടുകാർ കാണാൻ തുടങ്ങിട്ട് വർഷങ്ങൾ പിന്നിടുന്നു. പൂർണ്ണമായും മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്ന സമൂഹമാണ് തുരുത്തിലേത്. ട്രോളിങ്ങും അതിന് ശേഷമുള്ള ഹാർബർ അടച്ചിടിലും കാരണം കുടിവെള്ളം  വാങ്ങുക പോലും പ്രയാസം.
കോവിഡിന്റെ പശ്ചാത്തലത്തിൽ കൈകൾ കഴുകി ശുചിയായിരിക്കാൻ നിർദ്ദേശിക്കുന്നവരോട് ഇവർ തിരികെ ചോദിക്കുന്നത് തൊണ്ടനനയ്ക്കാനുള്ള വെള്ളം ആണ്.
Published by: meera
First published: August 29, 2020, 8:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories