തൃശൂർ: അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുന്നുണ്ടെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകാൻ തയ്യാറാണെന്ന് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാൻ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി എസ് പ്രമോദ് എന്നിവർ പറഞ്ഞു.
അടുത്ത വർഷത്തെ കലോത്സവം മുതൽ നോണ്‍ വെജ് വിഭവങ്ങള്‍ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. ‘പണ്ടു മുതൽ തുടരുന്ന കീഴ്വഴക്കമാണ് വെജിറ്റേറിയൻ. എന്തായാലും അടുത്ത വർഷം വെജിറ്റേറിയനും നോൺവെജിറ്റേറിയനും ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുക്കുന്നുണ്ട്”. സർക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി ഇറച്ചി നൽകാൻ സന്നദ്ധത അറിയിച്ചത്.
Also Read- കൊച്ചിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനം വിതരണം നടത്തിയിരുന്നത് 49 ഹോട്ടലുകള്‍ക്ക്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിനെതിരെ മുൻമാധ്യമപ്രവർത്തകനും അധ്യാപകനുമായ ഡോ. കെ അരുൺകുമാർ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വലിയ വാദപ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. വിവാദങ്ങൾ വേദനിപ്പിച്ചുവെന്നും ഇനി സ്കൂൾ കലോത്സവത്തിൽ ഭക്ഷണം വിളമ്പാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.