നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഹരിത; 'വിവാദങ്ങൾ അടഞ്ഞ അധ്യായം; വിവാദം നിലനിർത്താൻ ഒരു സംഘം പ്രവർത്തിച്ചു'; പിഎംഎ സലാം

    ഹരിത; 'വിവാദങ്ങൾ അടഞ്ഞ അധ്യായം; വിവാദം നിലനിർത്താൻ ഒരു സംഘം പ്രവർത്തിച്ചു'; പിഎംഎ സലാം

    ഹരിതക്ക് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതോടെഎല്ലാ വിവാദങ്ങളും അവസാനിച്ചു കഴിഞ്ഞു. ഇനി ഒരു തര്‍ക്കവും ഇല്ല. ലീഗില്‍ വിവാദങ്ങള്‍ അവസാനിക്കാതിരിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമവായം വൈകിപ്പിച്ചത് അവര്‍ ആണ്.

    • Share this:
    മലപ്പുറം:മുസ്ലിം ലീഗ് നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുമെന്ന് എം എസ് എഫിന്റെ വിദ്യാര്‍ഥിനി വിഭാഗം സംഘടനയായ ഹരിതയുടെ നേതൃത്വം. മലപ്പുറത്ത് മുസ്ലിം ലീഗ് ആസ്ഥാനത്ത് ലീഗ് നേതാക്കള്‍, വനിതാ ലീഗ് നേതാക്കള്‍ എന്നിവരുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരുന്നു ഹരിത നേതൃത്വത്തിന്റെ ആദ്യ പ്രതികരണം.

    ഹരിത വളരെ മനോഹരമായി, നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന്ഹരിത അധ്യക്ഷ ആയിഷ ബാനു പറഞ്ഞു.' എം എസ് എഫിന്റെ പോഷക സംഘടന ആണ് ഹരിത.മുസ്ലിം ലീഗ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരം തന്നെ ആകും ഹരിത മുന്നോട്ട് പോകുക. പുതിയ നേതൃത്വത്തെ മുസ്ലിം ലീഗ് പാര്‍ട്ടി ഒന്നിച്ച് ആണ് നിശ്ചയിച്ചത്. വിവാദങ്ങള്‍ എല്ലാം അടഞ്ഞ അധ്യായം ആണ്. അതിനെ കുറിച്ച് ഇനി ചര്‍ച്ചകള്‍ ഇല്ല. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് ഐക്യത്തോടെ തന്നെ മുന്നോട്ട് പോകും.ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രസ്ഥാനം ആണ് മുസ്ലിം ലീഗ്.ക്യാമ്പസില്‍ മുസ്ലിം ലീഗിനെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കുക ആണ് ഹരിതയുടെ ലക്ഷ്യം. ' ആയിഷ ബാനു പറഞ്ഞു.

    വിവാദങ്ങള്‍ക്ക് മറുപടി നല്‍കി പി എം എ സലാം

    അതെ സമയം ഹരിത വിവാദം നില നിര്‍ത്താന്‍ ഒരു സംഘം പ്രവര്‍ത്തിച്ചു എന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎം എ സലാം പറഞ്ഞു. ഹരിതക്ക് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചതോടെഎല്ലാ വിവാദങ്ങളും അവസാനിച്ചു കഴിഞ്ഞു. ഇനി ഒരു തര്‍ക്കവും ഇല്ല. ലീഗില്‍ വിവാദങ്ങള്‍ അവസാനിക്കാതിരിക്കാന്‍ ഒരു സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. സമവായം വൈകിപ്പിച്ചത് അവര്‍ ആണ്. അവര്‍ ലീഗിന് ഉള്ളില്‍ ഉളളവര്‍ ആണെങ്കില്‍ നടപടി എടുക്കും.' പി എം എ സലാം വ്യക്തമാക്കി.

    ' പത്തിരുപത്തഞ്ച് ലക്ഷം അംഗങ്ങള്‍ ഉള്ള പാര്‍ട്ടി ആണ് മുസ്ലിം ലീഗ്. ആരെങ്കിലും ഒന്നോ രണ്ടോ പേര് രാജി വെച്ച് പോയത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ല. ' സലാം പറഞ്ഞു.' ലീഗ് നേതൃത്വം ജില്ലാ കമ്മിറ്റികളുമായി കൂടിയാലോചന നടത്തി ആണ് ഹരിതയുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. അത് കൊണ്ടാണ് ഇത്രയും ദിവസം സമയം എടുത്തത്. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ അവസാനിച്ചു കഴിഞ്ഞു. ലീഗ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. ' ലീഗ് നേതൃത്വത്തിന് എം എസ് എഫ് നേതാക്കള്‍ പ്രതിഷേധം അറിയിച്ച് കത്ത് അയച്ചു എന്ന വിവാദത്തില്‍ മറുപടി ഇങ്ങനെ.' എം എസ് എഫ് ലീഗ് നേതൃത്വത്തെ അഭിസംബോധന ചെയ്ത് അയച്ചു എന്ന് പറയുന്ന കത്ത് ലഭിച്ചത് മാധ്യമങ്ങള്‍ക്ക് മാത്രം ആണ്. ലീഗ് നേതൃത്വത്തിന് ഇത് വരെ കത്ത് കിട്ടിയിട്ടില്ല. '
    പി എം എ സലാം ആണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത് എന്ന മുന്‍ ഹരിത നേതാക്കളുടെ വിമര്‍ശനത്തിന് പി എം എ സലാം നല്‍കിയ മറുപടി ഇപ്രകാരം.'മുസ്ലിം ലീഗിന് എതിരെ ഉള്ള അക്രമത്തെ പ്രതിരോധിക്കുക എന്നത് ആണ് ഞാന്‍ ചെയ്യുന്നത്. അത് എന്റെ ചുമതല ആണ്.അതിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു.'തിങ്കളാഴ്ച രാവിലെ ആണ് ഹരിത നേതാക്കള്‍ മലപ്പുറം ലീഗ് ഓഫീസില്‍ എത്തി നേതാക്കളെ കണ്ടത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, നൂര്‍ബിന റഷീദ്, സുഹ്‌റ മമ്പാട് എന്നിവരുമായി ഹരിത നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
    Published by:Jayashankar AV
    First published:
    )}