ഇന്റർഫേസ് /വാർത്ത /Kerala / വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴുവയസുകാരൻ മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴുവയസുകാരൻ മരിച്ചു

മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ല് വീഴുകയായിരുന്നു

മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ല് വീഴുകയായിരുന്നു

മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ല് വീഴുകയായിരുന്നു

  • Share this:

ജിഷാദ് വളാഞ്ചേരി

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ ഏഴ് വയസുകാരനായ മുഹമ്മദ് ഹംദാനാണ് മരണപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ല് വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊളമംഗലം എം.ഇ.ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹംദാന്‍. ഹംസയാണ് പിതാവ്, സഹീറയാണ് മാതാവ് ,മുഹമ്മദ് ഹനാന്‍ സഹോദരനാണ്. കാടാമ്പുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.

News Summary- A seven-year-old boy died after a stone fell on him while playing in the backyard. Seven-year-old Muhammad Hamdan died at his house in Karekkad Karuvancheri Kapurat. The accident happened around 12 noon on Saturday

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Accident, Kerala news, Malappuram news