• HOME
 • »
 • NEWS
 • »
 • kerala
 • »
 • വീട്ടുമുറ്റത്തുനിന്ന് കളിക്കുന്നതിനിടെ ഏഴു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

വീട്ടുമുറ്റത്തുനിന്ന് കളിക്കുന്നതിനിടെ ഏഴു വയസുകാരി പാമ്പുകടിയേറ്റു മരിച്ചു

ഞായറാഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ഹയയ്ക്കു പാമ്പ് ക​ടി​യേ​റ്റ​ത്.

haya

haya

 • Last Updated :
 • Share this:
  കണ്ണൂർ: വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ ഏഴു വയസുകാരി പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ചു. ശി​വ​പു​രം വെ​മ്പ​ടി​യി​ലെ ഹ​യ ഹയ (7)യാ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ഹയയ്ക്കു പാമ്പ് ക​ടി​യേ​റ്റ​ത്.

  ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പു​ല​ർ​ച്ചെ മ​ര​ണം സംഭവിക്കുകയായിരുന്നു. ആ​സി​ഫി​ന്‍റെ​യും നീ​ർ​വേ​ലി കു​നി​യി​ൽ വീ​ട്ടി​ൽ സ​ഫീ​റ​യു​ടെ​യും മ​ക​ളാ​ണ്. മെ​രു​വ​മ്പാ​യി എം​യു​പി സ്കൂ​ൾ ര​ണ്ടാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്. ലുബ സഹറയാണ് ഹംദയുടെ സഹോദരി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

  You may also Like- ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പത്തിവിടർത്തി മൂർഖൻ; യുവാക്കൾ ചാടി രക്ഷപെട്ടു

  കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾ പാമ്പുകടിയേറ്റു മരിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ബത്തേരി പുത്തൻകുന്ന് സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ഷഹല ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച കാരണമാണ് ഷഹലയ്ക്കു പാമ്പുകടിയേറ്റതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഷഹലയ്ക്കു പാമ്പു കടിയേറ്റിട്ടും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ കൂട്ടാക്കിയില്ലെന്നായിരുന്നു ആരോപണം. പിന്നീട് ഷഹലയുടെ പിതാവ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതും മരണ കാരണമായി.

  Also Read- വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി; സംഭവം ബാലരാമപുരത്ത്

  കൊല്ലം പത്തനാപുരത്ത് വീട്ടിൽ ഉറങ്ങി കിടന്ന പത്തുവയസുകാരി പാമ്പുകടിയേറ്റു മരിച്ചത് 2020 ഒക്ടോബറിലായിരുന്നു. മാങ്കോട് അംബേദ്കർ ഗ്രാമത്തിലെ ആദിത്യയാണ് പാമ്പുകടിയേറ്റു മരിച്ചത്. വീടിനുള്ളിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങി കിടക്കുമ്പോഴാണ് ആദിത്യയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാങ്കോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്നു മരിച്ച ആദിത്യ.

  Also Read- പത്തു വയസ്സുകാരനെ പാമ്പ് കൊത്തി; കൊത്തിയ പാമ്പിന് കുട്ടി കൊടുത്ത പണി ഇങ്ങനെ

  കണ്ണൂർ മട്ടന്നൂരിൽ കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മൂർഖൻ പാമ്പ് പത്തി വിടർത്തിയത് വാർത്തയായിരുന്നു. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ വേഗം കുറച്ചു യുവാക്കൾ ചാടി രക്ഷപെടുകയായിരുന്നു. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവർത്തകനായ ഷഹീറുമാണ് തലനാരിഴയ്ക്ക് പാമ്പിന്‍റെ കടിയേൽക്കാതെ രക്ഷപെട്ടത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മട്ടന്നൂർ ഉരുവച്ചാലിലെ സൌഭാഗ്യ ബേക്കറിയിലെ ജീവനക്കാരനാണ് നിഹാലും ഷഹീറും. ഇരുവരും ഉരുവച്ചാലിൽനിന്ന് മട്ടന്നൂരിലേക്കു യാത്ര ചെയ്യുകയായിരുന്നു. നിഹാലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. വേഗം കുറച്ചു പോകുന്നതിനിടെയാണ് സ്കൂട്ടറിന് മുന്നിലെ ലൈറ്റ് ബോക്സിൽനിന്ന് പാമ്പ് പത്തി വിടർത്തിയത്. വാഹനം ഓടിച്ചിരുന്ന നിഹാലിന് നേരെ എതിർദിശയിലാണ് പാമ്പ് തലപൊക്കിയത്.
  Published by:Anuraj GR
  First published: