• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'പിള്ളാര് സമുദായം വിട്ട് പുറത്തുപോയി കെട്ടുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്'; വംശശുദ്ധിയെ പ്രകീർത്തിച്ച് ഷോർട് ഫിലിം

'പിള്ളാര് സമുദായം വിട്ട് പുറത്തുപോയി കെട്ടുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്'; വംശശുദ്ധിയെ പ്രകീർത്തിച്ച് ഷോർട് ഫിലിം

പുതിയ കാലത്തിൽ പ്രണയാഭ്യർത്ഥനയുമായി വന്നവൻ ഇതൊക്കെ ഒരു അന്ധവിശ്വാസമല്ലേ എന്ന് ചോദിക്കുമ്പോൾ ഇയാളെ വിവാഹം കഴിച്ചാൽ തന്റെ പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും നഷ്ടമാകുമെന്ന് പെൺകുട്ടി പറയുന്നു. മൈലാഞ്ചിയിടീലും ചന്തം ചാർത്തും പുരാതനപ്പാട്ടും മാർഗംകളിയും എല്ലാം സമുദായം വിട്ടുപോയവർക്ക് സ്വപ്നങ്ങളിൽ മാത്രമാണെന്നും പെൺകുട്ടി പറയുന്നു.

ഷോർട് ഫിലിമിൽ നിന്ന്

ഷോർട് ഫിലിമിൽ നിന്ന്

 • News18
 • Last Updated :
 • Share this:
  കോട്ടയം: യുവജനങ്ങളിലേക്ക് സമുദായസ്നേഹം നിറയ്ക്കാൻ ഹ്രസ്വചിത്രവുമായി എത്തിയവർക്ക് കമന്റ് ബോക്സിൽ കിട്ടിയത് ട്രോൾമഴ. ലോക്ക്ഡൗൺ കാലത്ത് കെസിവൈഎൽ കുവൈറ്റ് സംഘടിപ്പിച്ച ഗ്ലോബൽ ക്നാനായ ടാലന്റ് മത്സരത്തിൽ രണ്ടാം എൻട്രി നമ്പരുമായി എത്തിയ കോട്ടയം പാഴുത്തുരുത് കെസിവൈഎൽ യൂണിറ്റ് ആണ് സമുദായസ്നേഹം മുറുകെ പിടിക്കുന്ന വീഡിയോ തയ്യാറാക്കിയത്.

  തന്റെ മകളുടെ കല്യാണം ഉറപ്പിച്ച കാര്യം പറയാൻ പള്ളിയിലെ വികാരിയച്ചനെ കാണാനെത്തുന്ന അമ്മയിലാണ് ഷോർട് ഫിലിം തുടങ്ങുന്നത്. മകളുടെ വിവാഹം ഉറപ്പിച്ചെന്നും പയ്യൻ കുവൈറ്റിലാണെന്നും അമ്മ പറയുമ്പോൾ നമ്മുടെ സമുദായം തന്നെയല്ലേ എന്ന് വികാരി ചോദിക്കുന്നു. അതേയെന്നും ഇന്ന ഇടവകക്കാരനാണെന്നും അമ്മ മറുപടി നൽകുന്നു. അപ്പോഴാണ് വികാരിയച്ചൻ, 'നമ്മുടെ പിള്ളാരു തന്നെ സമുദായം വിട്ട് പുറത്തുപോയി കെട്ടുന്നത് ഇപ്പോ ഒരു ഫാഷനായി മാറിയിട്ടുണ്ട്' എന്ന സങ്കടം പങ്കുവെയ്ക്കുന്നത്. ജാതിയും മതവും ആചാരങ്ങളും ഉപേക്ഷിച്ച് അന്യമതസ്ഥരുടെ കൂടെ പോകുന്ന പെൺകുട്ടികൾ വർദ്ധിച്ചുവരുന്ന കാലമാണിതെന്നും വൈദികൻ പറയുന്നു. പിന്നീട്
  അവർ യാഥാർത്ഥ്യങ്ങൾ ഒക്കെ തിരിച്ചറിയുമ്പോൾ നഷ്ടം നമ്മുടെ പെൺകുട്ടികൾക്ക് മാത്രമാണെന്നും വൈദികൻ പറയുന്നു.

  വൈദികനോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന ഈ സ്ത്രീ ക്നാനായക്കാരി പെൺകുട്ടിയോട് അന്യസമുദായത്തിൽപ്പെട്ട ചെറുപ്പക്കാരൻ പ്രണയാഭ്യർത്ഥന നടത്തുന്നതാണ് കാണുന്നത്. എന്നാൽ, തന്റെ പൂർവപിതാക്കൻമാർ തലമുറകളായി കൈമാറിയ വംശശുദ്ധി താനായിട്ട് നശിപ്പിക്കില്ലെന്നാണ് പെൺകുട്ടി മറുപടിയായി നൽകുന്നത്. ഈ മറുപടി കേട്ടപ്പോൾ പണ്ട് തനിക്ക് ലഭിച്ച പ്രണയാഭ്യർത്ഥനയെയും അന്യസമുദായക്കാരനായതിനാൽ അത് നിരസിച്ചതെനെയും ഓർക്കുകയാണ് ഇവർ.

  You may also like:അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭകരം LED ബൾബുകൾ [NEWS]ബിജു പ്രഭാകർ പുതിയ എം.ഡി; കെഎസ്ആർടിസി കരകയറുമോ?‍ [NEWS] തുപ്പിയാൽ പിഴ; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ സബ്സ്റ്റിറ്റ്യൂട്ട്; ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾ [NEWS]

  തങ്ങൾ യഹൂദവംശജരാണെന്നും അബ്രാഹത്തിന്റെ കാലംമുതലേ യഹൂദൻമാർക്ക് വംശശുദ്ധിയും പാരമ്പര്യവും കാത്തു സൂക്ഷിക്കുകയെന്നത് ഒരു ദൈവികനിയോഗമാണെന്ന് തന്റെ പിതാവ് പഠിപ്പിച്ചതും ഇവർ ഓർക്കുന്നു. തങ്ങൾ യേശുക്രിസ്തുവിന്റെ ഗോത്രമാണെന്നും വംശശുദ്ധി കാത്തുപരിപാലിക്കാൻ കഴിയുന്നത് ദൈവികപരിപാലനം കാരണമാണെന്നും പറയുകയാണ് ആ പെൺകുട്ടി. താനെന്നല്ല, ആത്മാഭിമാനമുള്ള ഒരു പെണ്ണും സ്വന്തം സമുദായം വിട്ട് വേറെ ഒരാളുടെ കൂടെ പോകില്ലെന്നും പെൺകുട്ടി പറയുന്നു.

  പുതിയ കാലത്തിൽ പ്രണയാഭ്യർത്ഥനയുമായി വന്നവൻ ഇതൊക്കെ ഒരു അന്ധവിശ്വാസമല്ലേ എന്ന് ചോദിക്കുമ്പോൾ ഇയാളെ വിവാഹം കഴിച്ചാൽ തന്റെ പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും നഷ്ടമാകുമെന്ന് പെൺകുട്ടി പറയുന്നു. മൈലാഞ്ചിയിടീലും ചന്തം ചാർത്തും പുരാതനപ്പാട്ടും മാർഗംകളിയും എല്ലാം സമുദായം വിട്ടുപോയവർക്ക് സ്വപ്നങ്ങളിൽ മാത്രമാണെന്നും പെൺകുട്ടി പറയുന്നു. ക്നാനായക്കാരനായി ജനിച്ചാൽ മതിയായിരുന്നു എന്ന
  ആൺകുട്ടിയുടെ ആത്മഗതത്തിൽ ആണ് ഷോർട് ഫിലിം അവസാനിക്കുന്നത്.

  ഏതായാലും, ഷോർട് ഫിലിമിന്റെ കമന്റ് ബോക്സിൽ ട്രോളുകളാണ്. 'വംശശുദ്ധി നിലനിർത്തി പോന്ന യഹൂദ വംശജരെ കണ്ടിട്ട് typical മലയാളി look ആണല്ലോ. അതെന്നാന്നേ..?' എന്നാണ് ഒരു ട്രോളന് അറിയേണ്ടത്. 'ആശയ ദാരിദ്രം അലട്ടി നിന്ന നേരത്ത് രക്ഷകനായ സഭയോട് meme community എന്നെന്നും കടപ്പെട്ടിരിക്കുന്നു' മറ്റൊരു ട്രോളന്റെ വക നന്ദിയുമുണ്ട്.

  Published by:Joys Joy
  First published: