നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Mullapperiyar | മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു; ഒരു ഷട്ടര്‍ തുറന്നു

    Mullapperiyar | മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.40 അടിയായി ഉയര്‍ന്നു; ഒരു ഷട്ടര്‍ തുറന്നു

    പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണെമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

    • Share this:
      ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍(Mullapperiyar Dam) ജലനിരപ്പ്(Water Level) ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു ഷട്ടര്‍ തുറന്നു. 141.40 അടിയയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഈ വര്‍ഷത്തെ ജലനിരപ്പാണിത്. വൃഷ്ടിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. ഇത് നീരൊഴുക്ക് വര്‍ധിക്കാനിടയായി. ഈ സാഹചര്യത്തിലാണ് അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്നത്. തിങ്കളാഴ്ചയാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ അടച്ചത്.

      ഇപ്പോള്‍ വി3 ഷട്ടറാണ് തുറന്നിരിക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണെമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 30 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. 397 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുകുന്നത്.

      നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 142 അടിവരെ വെള്ളം സംഭരിക്കാന്‍ തമിഴ്‌നാടിന് സാധിക്കും. വലിയ രീതിയില്‍ മഴ പെയ്യുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്താല്‍ ജലനിരപ്പ് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകും എന്നത് കൊണ്ടാണ് ഇപ്പോള്‍ ഒരു ഷട്ടര്‍ തുറന്നിരിക്കുന്നത്.

      Also Read-പാലിയേക്കര ടോൾ പ്ലാസ; ടോൾ പിരിവ് ആയിരം കാേടിയിലേക്ക് അടുക്കുന്നു

      Andhra Rains | ആന്ധയിലെ മഴക്കെടുതിയില്‍ മരണം 49; തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷം

      ഹൈദരാബാദ്: ആന്ധ്രയില്‍ (andhrapradesh) ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ (rain havoc) മരണം 49 ആയി.

      തിരുപ്പതി,കഡപ്പ,ചിറ്റൂര്‍ എന്നിവിടങ്ങളില്‍ മഴ ശക്തമായി പെയ്യുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

      ആന്ധ്ര പ്രദേശിലെ താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. പ്രളയബാധിത മേഖലകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

      ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പരമാവധി സംഭരണ ശേഷി എത്തിയതോടെ ജലസംഭരണികളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസവമാണ് ആന്ധ്രയില്‍ ശക്തമായ മഴ പെയ്യുന്നത്.
      Published by:Jayesh Krishnan
      First published:
      )}