• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആറ്റിങ്ങലില്‍ അതിശക്തമായ ത്രികോണ മത്സരം: ശോഭാ സുരേന്ദ്രന്‍

തിനിക്ക് പാലക്കാട് മണ്ഡലം കിട്ടാത്തതില്‍ നിരാശയില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി

news18india
Updated: March 21, 2019, 9:01 PM IST
ആറ്റിങ്ങലില്‍ അതിശക്തമായ ത്രികോണ മത്സരം: ശോഭാ സുരേന്ദ്രന്‍
തിനിക്ക് പാലക്കാട് മണ്ഡലം കിട്ടാത്തതില്‍ നിരാശയില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി
  • News18 India
  • Last Updated: March 21, 2019, 9:01 PM IST IST
  • Share this:
പാലക്കാട്: ആറ്റിങ്ങലില്‍ അതിശക്തമായ ത്രികോണ മത്സരം  ഉണ്ടാകുമെന്ന് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ സ്ഥാനാർഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. എന്നാൽ തിനിക്ക് പാലക്കാട് മണ്ഡലം കിട്ടാത്തതില്‍ നിരാശയില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

 പത്തനംതിട്ട ഒഴികെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയാണ്എത്തിയത്. എന്നാൽ ഇത് വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് ശോഭാ സുരേന്ദ്രന്റെ വിശ്വാസം. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ട് പറഞ്ഞു. മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ.സമ്പത്തും യുഡിഎഫ് സ്ഥാനാർഥി അടൂ‌ർപ്രകാശും ഇതിനകം പ്രചരണത്തിനിറങ്ങിക്കഴി‍ഞ്ഞു.

ശബരിമല മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കാൻ ആർഎസ്എസ്; BJP സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനം


പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയാണ് ബിജെപി പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ പത്തനംതിട്ടയുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഇനിയും തുടരുകയാണ്, കെ സുരേന്ദ്രന്റെ പേര് പലയിടങ്ങളിൽ നിന്ന് ഉയർന്നിരുന്നുവെങ്കിലും അന്തിമ തീരുമാനത്തിനായി ഇനിയും കാത്തിരിക്കണമെന്നാണ് സൂചന.  എന്തായാലും സ്ഥാനാർഥി പട്ടിക എത്തിയതിന്  പിന്നാലെ പ്രചരണത്തിനുള്ള ഒരുക്കത്തിലാണ് സ്ഥാനാ‌ർഥികൾ.
First published: March 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com