ആലപ്പുഴ: കോമളപുരത്ത് കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി മോഴി സിയാദിന്റെ മകൾ സഫ്ന സിയാദാണ് (15) മരിച്ചത്. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.
Also read-വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുക്കിടാവിനെ കൊന്നു
കോമളപുരത്ത് ട്യൂഷൻ ക്ലാസ്സിനു വരുന്നതിനിടയിലാണ് അപകടം. സ്വകാര്യ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുതന്നെ മരണം സംഭവിച്ചുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.