നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Death | കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

    Death | കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

    10 അംഗ സംഘം മാംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്ന് വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ഇളവഴുതി രാജ (50) ആണ് മരിച്ചത്. ചെന്നൈയില്‍ നിന്ന് യാത്ര ചെയ്ത വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ നിന്നും രാവിലെ 7 മണിയോടെ ചെങ്ങോട്ട്കാവില്‍ വെച്ച് ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു.

      10 അംഗ സംഘം മാംഗളുരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. വെല്ലൂര്‍ സുബ്രഹ്‌മണ്യ അയ്യര്‍ സ്ട്രീറ്റ് വസന്തപുരം കൃഷ്ണമൂര്‍ത്തിയുടെ മകനാണ് ഇളവഴുതി രാജ. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്‌മോര്‍ട്ടം നടത്തുമെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.

      Also Read-Prof. M Y Yohannan Passed Away | സുവിശേഷകന്‍ പ്രൊഫ. എം വൈ യോഹന്നാന്‍ അന്തരിച്ചു

      Drowned | കോളേജ് അധ്യാപകന്‍ ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു

      മലപ്പുറം: ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങിമരിച്ചു(Drowned). നിലമ്പൂര്‍ അമല്‍ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. കുളിക്കുന്നതിനിടെ ഒഴിക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദ് നജീബും മറ്റ് രണ്ടുപേരും ഒഴുക്കില്‍പ്പെടുന്നത്.

      മുഹമ്മദ് നജീബിനൊപ്പം പിതാവും ഭാര്യാസഹോദരിയുടെ ഭര്‍ത്താവും കുളിക്കാന്‍ ഇറങ്ങിയിരുന്നു. ഇവരെ പുഴയില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്നവര്‍ രക്ഷപ്പെടുത്തി. നജീബിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

      ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
      Published by:Jayesh Krishnan
      First published:
      )}