നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാത്രം കഴുകുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് അധ്യാപിക മരിച്ചു

  പാത്രം കഴുകുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ് അധ്യാപിക മരിച്ചു

  വീടിന് പിൻവശത്തെ കടവിൽ നിന്ന് പാത്രം കഴുകുന്നതിനിടെയാണ് സുനു അപകടത്തിൽപ്പെട്ടത്

  teacher death

  teacher death

  • Share this:
   ആലപ്പുഴ: പാത്രം കഴുകുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണ് അധ്യാപിക മരിച്ചു. തലവടിയിൽ ചെത്തിപ്പുരയ്ക്കല്‍ കൊടുംതറയില്‍ കെ എ സുനു(53)ആണ് മരിച്ചത്. ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയാണ് സുനു. വീടിന് പിൻവശത്തെ കടവിൽ നിന്ന് പാത്രം കഴുകുന്നതിനിടെയാണ് സുനു അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. മൃതദേഹം നാലു കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരി വരെ എത്തി. ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.

   തുടർന്ന് ഇൻക്വസ്റ്റ് തയ്യാറാക്കി, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

   ബൈക്കുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയുടെ ചില്ല് ആറുവയസുകാരന്‍റെ കണ്ണിൽ തുളഞ്ഞുകയറി

   പത്തനംതിട്ട: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിനിടെ ഓട്ടോയുടെ ചില്ല് കണ്ണിൽ തറഞ്ഞുകയറി ആറു വയസുകാരന് ഗുരുതര പരിക്ക്. തിരുവല്ല മഴുവങ്ങാടിന് സമീപം എംസി റോഡിലാണ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് പരിക്കേറ്റു.

   ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് തിരുവല്ല എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസിന് സമീപം അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന തിരുമൂലപുരം മാടപ്പുറത്ത് വീട്ടില്‍ രാജു ( 68 ), ഭാര്യ ഗോമതി (63), ചെറുമക്കളായ അനീറ്റ (10), ആരതി (11), അതുല്‍ (8), അലന്‍ (6), ബൈക്ക് യാത്രികനായിരുന്ന കുരമ്ബാല തെങ്ങും പുറത്ത് വീട്ടില്‍ അനൂപ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ അലന്‍റെ കണ്ണിലാണ് ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ല് തറഞ്ഞുകയറി പരിക്കേറ്റത്. രാജുവിനും അതുലിനും ഇരു കാലുകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് നിസാര പരിക്കാണ് സംഭവിച്ചത്. ഏഴു പേരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   ഓടയിൽ വീണ് പത്തുവയസുകാരൻ മരിച്ചു; സംഭവം വീടിന് മുന്നിൽ

   വീടിന് മുന്നിലുള്ള ഓടയിൽ വീണ് പത്തു വയസുകാരൻ മരിച്ചു(Death). തിരുവനന്തപുരം (Thiruvananthapuram) കുടപ്പനക്കുന്നിലാണ് സംഭവം. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലാൽ, ദിവ്യ ദമ്പതികളുടെ മകൻ പത്ത് വയസുള്ള ദേവ് ആണ് മരിച്ചത്. കുട്ടി ഓടയിൽ വീണതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

   പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

   സ്കൂട്ടറിൽ ലോറിയിടിച്ച് പതിന്നാലുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് KPCC സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ

   കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കെ പി സി സി സെക്രട്ടറി സത്യൻ കങ്ങിയാടിന്‍റെ മകൾ അഹല്യ കൃഷ്ണ(14)യാണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ. കോഴിക്കോട് കൂത്താളിയിൽ ആറേ രണ്ട് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്.

   Also Read- അമ്മയുടെ കാമുകന്റ കൊടുംപീഡനത്തിന് ഇരയായ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി; അമ്മ അറസ്റ്റില്‍

   ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പിന്നാലെ വന്ന ലോറി എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അഹല്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. കോഴിക്കോട് ഡിസിസിയിൽ ഇന്ദിര ഗാന്ധി അനുസമരണത്തിന്‍റെ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സത്യൻ കങ്ങിയാണ് മകളുടെ മരണ വിവരം അറിയുന്നത്.
   Published by:Anuraj GR
   First published:
   )}