മലപ്പുറം: നടൻ മമ്മൂട്ടിയുടെ (Mammootty) ആയുരാരോഗ്യ സൗഖ്യത്തിനായി തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമവും മറ്റ് വഴിപാടുകളും നടന്നു. മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് രണ്ട് മണിക്കൂർ നീണ്ട ഹോമം നടന്നത്. നടൻ ദേവനും (Actor Devan) ചടങ്ങിൽ സംബന്ധിച്ചു.
തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചടങ്ങാണ് മഹാമൃത്യുഞ്ജയ ഹോമം. ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഏഴോളം തന്ത്രിമാർ പങ്കെടുത്തു. മമ്മൂട്ടിക്കായി അദ്ദേഹത്തിന്റെ പി. എയും നടൻ ദേവനും നിരവധി ഭക്തരുമാണ് ബുക്ക് ചെയ്തിരുന്നത്. കോവിഡ് ബാധിച്ചതിനാൽ മമ്മൂട്ടിക്ക് എത്താൻ കഴിഞ്ഞില്ല.
ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുമ്പോൾ നാടിന്റെയും ജനങ്ങളുടെയും രക്ഷക്കാണ് ഹോമം നടത്തിയതെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. മമ്മൂട്ടിക്ക് വേണ്ടി പ്രാർഥിച്ച ദേവൻ തന്ത്രിയിൽ നിന്നും നെയ്യും കരിപ്രസാദവും വാങ്ങിയാണ് മടങ്ങിയത്.
എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘായുസ്സ് ലഭിക്കാനും സകലദോഷ പരിഹാരങ്ങൾക്കുമായാണ് മൃത്യുഞ്ജയനായ തൃപ്രങ്ങോട്ടപ്പന് മഹാ മൃത്യുഞ്ജയഹോമം നടത്തുന്നത്.
മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറിനും കോവിഡ് സ്ഥിരീകരിച്ചു
നടന് ദുല്‍ഖര്‍ സല്മാന് കോവിഡ് സ്ഥിരീകരിച്ചു. ദുല്‍ഖര്‍ തന്നെയാണ് താന്‍ കോവിഡ് ബാധിതനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ചെറിയ പനിയുടെ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവര്‍ ഐസൊലേഷനില്‍ പോകണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് ചെയ്യണമെന്നും ദുല്‍ഖര്‍ പറയുന്നു. ഈ മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും എല്ലാവരും ജാഗരൂകരായിരിക്കണമെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.
Also Read-
Minnal Murali | 'തീ മിന്നല്‍'; കാണാക്കാഴ്ചകളുമായി മിന്നല്‍ മുരളിയുടെ മേക്കിങ്ങ് വീഡിയോ പുറത്ത്
നാല് ദിവസം മുമ്പ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് താരം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല.
കൊച്ചിയില്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു മമ്മൂട്ടി. ബയോ ബബിള്‍ സംവിധാനം പൂര്‍ണമായും അണിയറ പ്രവര്‍ത്തകര്‍ പാലിച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
Also Read-
Minnal Murali | ഇത് മിന്നല്‍ ഷിബു (ഡ്യൂപ്പ്ളിക്കേറ്റ്); തന്റെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി ഗുരു സോമസുന്ദരംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.