നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ഓടയിൽ വീണ് പത്തുവയസുകാരൻ മരിച്ചു; സംഭവം വീടിന് മുന്നിൽ

  Accident | ഓടയിൽ വീണ് പത്തുവയസുകാരൻ മരിച്ചു; സംഭവം വീടിന് മുന്നിൽ

  കുട്ടി ഓടയിൽ വീണതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: വീടിന് മുന്നിലുള്ള ഓടയിൽ വീണ് പത്തു വയസുകാരൻ മരിച്ചു(Death). തിരുവനന്തപുരം (Thiruvananthapuram) കുടപ്പനക്കുന്നിലാണ് സംഭവം. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീലാൽ, ദിവ്യ ദമ്പതികളുടെ മകൻ പത്ത് വയസുള്ള ദേവ് ആണ് മരിച്ചത്. കുട്ടി ഓടയിൽ വീണതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.

   പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

   സ്കൂട്ടറിൽ ലോറിയിടിച്ച് പതിന്നാലുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് KPCC സെക്രട്ടറി സത്യൻ കടിയങ്ങാടിന്‍റെ മകൾ

   കോഴിക്കോട്: ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് പതിനാലുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. കെ പി സി സി സെക്രട്ടറി സത്യൻ കങ്ങിയാടിന്‍റെ മകൾ അഹല്യ കൃഷ്ണ(14)യാണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അഹല്യ. കോഴിക്കോട് കൂത്താളിയിൽ ആറേ രണ്ട് എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്.

   ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പിന്നാലെ വന്ന ലോറി എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അഹല്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. കോഴിക്കോട് ഡിസിസിയിൽ ഇന്ദിര ഗാന്ധി അനുസമരണത്തിന്‍റെ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സത്യൻ കങ്ങിയാണ് മകളുടെ മരണ വിവരം അറിയുന്നത്.

   ഓടിളക്കി വീട്ടിൽകയറി 90കാരിയെ പീഡിപ്പിച്ച 23കാരന് ജീവപര്യന്തം

   ആലപ്പുഴ: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് ഓടിളക്കി വന്ന് 90കാരിയെ പീഡിപ്പിച്ച കേസില്‍ 23കാരനായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കണ്ടിയൂര്‍ കുരുവിക്കാടുകോളനിയില്‍ ഗിരീഷിനെയാണു ഹരിപ്പാട് അതിവേഗക്കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്. പ്രതി രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മാവേലിക്കര സ്വദേശിനിയായ വയോധികയെയാണ് ഗിരീഷ് ക്രൂരമായി പീഡിപ്പിച്ചത്.

   Also Read- അമ്മയുടെ കാമുകന്റ കൊടുംപീഡനത്തിന് ഇരയായ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി; അമ്മ അറസ്റ്റില്‍

   2017 മാര്‍ച്ച്‌ 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മകൾക്കൊപ്പം താമസിച്ചുവരികയായിരുന്ന വയോധികയാണ് പീഡനത്തിന് ഇരയായത്. സംഭവം നടക്കുമ്പോൾ മകൾ വീട്ടിൽ ഇല്ലായിരുന്നു. വീടിന്‍റെ വാതിൽ അടച്ചിരുന്നതിനാൽ ഓടിളക്കിയാണ് പ്രതി അകത്തുകടന്ന് വയോധികയെ ഉപദ്രവിച്ചത്. പീഡനത്തിന് ഇരയായ വയോധിക പിന്നീട് മരണമടഞ്ഞു. വയോധികയെ പീഡിപ്പിച്ച ശേഷം പ്രതി മൊബൈൽ ഫോൺ എടുക്കാതെ അവിടെ നിന്ന് പോയതാണ് സംഭവത്തിൽ നിർണായക തെളിവായത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ മുൻനിർത്തിയാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്.

   കേസ് വാദത്തിനിടെ 25 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. 19 തൊണ്ടിമുതലുകള്‍ ശാസ്ത്രീയപരിശോധന നടത്തി തെളിവ് ശേഖരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 376-ാം വകുപ്പുപ്രകാരം പ്രതിക്കു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണു കോടതി വിധിച്ചത്. ഇതിനൊപ്പം ഏഴുവര്‍ഷം തടവും 50,000 രൂപപിഴയും പ്രത്യേകമായി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രഘുവാണ് കോടതിയിൽ ഹാജരായത്.
   Published by:Anuraj GR
   First published:
   )}