നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Choked to death | മൂന്നു വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു; അപകടം കാര്‍ യാത്രയ്ക്കിടെ ഛര്‍ദ്ദിച്ചതിനേത്തുടര്‍ന്ന്

  Choked to death | മൂന്നു വയസുകാരന്‍ ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു; അപകടം കാര്‍ യാത്രയ്ക്കിടെ ഛര്‍ദ്ദിച്ചതിനേത്തുടര്‍ന്ന്

  യാത്രയ്ക്കിടെ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: യാത്രയ്ക്കിടെ കാറിനുള്ളില്‍ ഛര്‍ദിച്ച(Vomiting) മൂന്നുവയസുകാരന്‍(Three year old) ശ്വാസകോശത്തില്‍ ആഹാരം കുടുങ്ങി മരിച്ചു(Death). മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിന്റേയും മകന്‍ എയ്ഡന്‍ ഗ്രെഗ് ബിനു ആണ് മരിച്ചത്.

   പരുമല, എടത്വ ദേവാലയങ്ങളിലെ ദര്‍ശനത്തിനു ശേഷം തിരികെ വരുകയായിരുന്നു ബിനു ചാക്കോയും കുടുംബവും. യാത്രയ്ക്കിടെ കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു.

   ഉടന്‍ തന്നെ കുട്ടിയെ കടപ്രയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.

   സ​ഹോ​ദ​ര​ങ്ങ​ൾ: അ​ലീ​ന മ​റി​യം ബി​നു, അ​ഡോ​ൺ ഗ്രെ​ഗ് ബി​നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ കു​ട്ടം​പേ​രൂ​ർ സെൻറ്​ മേ​രീ​സ് ഓർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ നടക്കും.

   Also Read-Kerala Rains | സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

   വീട്ടിൽ വെള്ളക്കെട്ട്; കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം നൽകി എടത്വപള്ളി

   ഹിന്ദുമതവിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാൻ സ്ഥലംവിട്ടുനൽകി എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാപള്ളി (Edathua Church) മാതൃകയായി. കോവിഡ് (Covid-19) ബാധിച്ചുമരിച്ച തലവടി പഞ്ചായത്ത് ഏഴാംവാർഡ് കുതിരച്ചാൽ കെ പി. പൊന്നപ്പന്റെ (73) മൃതദേഹം സംസ്‌കരിക്കാനാണ് സ്ഥലംവിട്ടുനൽകിയത്.

   ചക്കുളത്തുകാവിലെ (Chakkulathukavu) ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോഴാണ് പൊന്നപ്പന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് എടത്വായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച പുലർച്ചേ 5.30 ന് മരിച്ചു. വീടുസ്ഥിതിചെയ്യുന്ന പ്രദേശം വെള്ളക്കെട്ടായതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്തംഗം കൊച്ചുമോൾ ഉത്തമനും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത്കുമാർ പിഷാരത്തും ചേർന്ന് എടത്വാ സെയ്ന്റ് ജോർജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ സമീപിച്ച് സംസ്‌കാരത്തിനായി അനുവാദം വാങ്ങുകയായിരുന്നു.

   Also Read-Found dead| സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരി ട്രെയിൻതട്ടി മരിച്ചനിലയിൽ

   ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, എടത്വാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, കൈക്കാരൻമാരായ ജോളി മഠത്തിക്കളം, ബിജു കറുകയിൽ, കെ.എം, മാത്യു തകഴിയിൽ, യുവദീപ്തി പ്രവർത്തകരായ സിലിൻ, ജുവെൽ, അലക്‌സ്, ടിജിൽ എന്നിവർ സംസ്‌കാരത്തിന് നേതൃത്വംനൽകി.

   വീട്ടിൽ സ്ഥലമില്ലാതിരുന്ന രണ്ടു ഹിന്ദുമത വിശ്വാസികളുടെ സംസ്‌കാരത്തിനായി മുൻപും പള്ളിസ്ഥലം വിട്ടുനൽകിയിരുന്നു. സരസമ്മയാണ് പൊന്നപ്പന്റെ ഭാര്യ. മക്കൾ: സന്തോഷ്, സതീശൻ, സന്ധ്യ. മരുമക്കൾ: ഷേർളി, രാജീവ്.
   Published by:Jayesh Krishnan
   First published:
   )}