• HOME
 • »
 • NEWS
 • »
 • kerala
 • »
 • Accident | ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; 70കാരിക്ക് പരിക്കേറ്റു

Accident | ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; 70കാരിക്ക് പരിക്കേറ്റു

റോ​ഡ് വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​രു​തി​മ​ര​ത്തി​ന്‍റെ മു​ക​ള്‍ഭാ​ഗം കാ​റി​ന് മു​ക​ളി​ലേ​ക്ക് ഒടിഞ്ഞു വീഴുകയായിരുന്നു

Car-accident_

Car-accident_

 • Share this:
  കൊല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മരക്കൊമ്പ് ഒ​ടി​ഞ്ഞു​വീ​ണ് ഉണ്ടായ അപകടത്തിൽ (Car Accident) എഴുപതുകാരിക്ക് പരിക്കേറ്റു. പു​ന​ലൂ​ര്‍-​കാ​യം​കു​ളം പാ​ത​യി​ൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ശാ​ലേം​പു​രം വൈ​ദ്യ​ന്‍വീ​ട്ടി​ല്‍ സാ​റാ​മ്മ ലാ​ലി(70)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​ര്‍ സെ​ല്‍വ​രാ​ജ് പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പെ​ട്ടു. റോ​ഡ് വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​രു​തി​മ​ര​ത്തി​ന്‍റെ മു​ക​ള്‍ഭാ​ഗം കാ​റി​ന് മു​ക​ളി​ലേ​ക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്‍റെ ഡോർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

  അപകടത്തിൽ കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. പ​ത്ത​നാ​പു​രം ശാ​ലേം​പു​രം ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അപകടം നടന്നത്. ന​ഗ​ര​ത്തി​ലെ ബാ​ങ്കി​ല്‍ വ​ന്ന ശേ​ഷം തി​രി​കെ വീട്ടിലേക്ക് പോ​കു​ക​യാ​യി​രു​ന്നു സാ​റാ​മ്മ. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  കിണറ്റിലിറങ്ങി നായയെ രക്ഷിച്ചു; ഒടുവിൽ യുവതിക്ക് രക്ഷകരായത് അഗ്നിശമനസേന

  കിണറ്റിൽ വീണ വളർത്തുനായയെ രക്ഷിക്കാനിറങ്ങി കിണറ്റിലകപ്പെട്ട യുവതിയെ രക്ഷിച്ച് അഗ്നിമശമനസേന (Fire Force). വ്യാഴാഴ്ച ഉച്ചയ്ക്ക് വിളപ്പിൽശാല കുണ്ടാമൂഴിയിലാണ് സംഭവ൦.കുണ്ടാമൂഴി കുന്നത്തുവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന പാർവതി (25) എന്ന യുവതിയാണ് കിണറ്റിൽ അകപ്പെട്ട വളർത്തുനായയെ രക്ഷിക്കാൻ ഇറങ്ങി ഒടുവിൽ കിണറ്റിൽ അകപ്പെട്ടത്.

  വീട്ടിലെ കിണറ്റിൽ അകപ്പെട്ട നായയെ രക്ഷിക്കാൻ സാരികൾ കൂട്ടിക്കെട്ടി കിണറ്റിൽ ഇറങ്ങുകയായിരുന്നു പാർവതി. നായയെ രക്ഷിച്ച ശേഷം കിണറ്റിൽ നിന്നും തിരികെ കയറുന്നതിനിടെ സാരിയിൽ നിന്നും പിടിവിട്ട് യുവതി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ കാലിനും കൈയിനും പരിക്കേറ്റതോടെ യുവതി തിരികെ കയറാനാവാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു.

  കിണറ്റിലെ പമ്പ് സെറ്റിലെ പൈപ്പിൽ പിടിച്ചു കിടന്ന ഇവരെ കാട്ടാക്കടയിൽ നിന്നും അഗ്നിശമനസേനയുടെ യുണിറ്റ് എത്തിയാണ് രക്ഷിച്ചത്. അഗ്നിശമനസേനാംഗം കിണറ്റിലിറങ്ങി യുവതിയെ പുറത്ത് എത്തിക്കുകയായിരുന്നു. ഫയർമാൻ മഹേന്ദ്രനാണ് കിണറ്റിലേക്ക് ഇറങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരുകൻ, ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിജു, വിനുമോൻ, സജീവ്‌രാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

  Also Read- Goods Train Derailed| ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു; ട്രെയിനുകൾ റദ്ദാക്കി

  Compensation| കാൽനടയാത്രക്കിടെ ലോറി പിന്നിൽ നിന്നിടിച്ചു; ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

  ബെംഗളൂരു: വാഹനാപകടത്തിൽ (Road Accident) ജനനേന്ദ്രിയം (Genitals) നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം (Compensation) നൽകാൻ കർണാടക ഹൈക്കോടതിയുടെ (Karnataka High Court) ഉത്തരവ്. 11 വർഷംമുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഹാവേരി റാണിബെന്നുർ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് ജി പണ്ഡിറ്റ്, ജസ്റ്റിസ് ആനന്ദ് രാമാനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബസവരാജുവിന് ഇൻഷുറൻസ് കമ്പനി 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

  2011 ലാണ് റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നിൽനിന്ന് ഇടിച്ചത്. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുൾപ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. എന്നാൽ, ബസവരാജു 11.75 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയർത്തുകയായിരുന്നു.

  Also read- Missing Girls| കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; നാലുപേർക്കായുള്ള തെരച്ചിൽ തുടരുന്നു
   പരാതിക്കാരന് വിവാഹം കഴിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും സാധാരണ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാൻ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയിൽ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയർത്തിയതെന്നും കോടതി വ്യക്തമാക്കി.
  Published by:Anuraj GR
  First published: