പാലക്കാട്: മണ്ണാർക്കാട് പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്കു പോകവെ ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. മണ്ണാർക്കാട് കാഞ്ഞിരംപുഴ പാമ്പൻതോട് കോളനിയിലെ ദിവ്യയാണ് യാത്രയ്ക്കിടെ ജീപ്പിൽ പ്രസവിച്ചത്.
Also read-പ്രസവം എടുത്തതിൽ വീഴ്ച; നവജാത ശിശുവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി
ബുധനാഴ്ച സ്കാനിംഗ് നടത്തിയ യുവതിയോട് ഡോക്ടർ അടുത്ത ബുധനാഴ്ച വരാനാണ് പറഞ്ഞത്. എന്നാൽ വീട്ടിൽ എത്തിയ ദിവ്യക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ജീപ്പ് വിളിച്ച് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. അമ്മയേയും കുഞ്ഞിനെയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.