• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദുഃഖം അനുഭവിക്കുന്നവർക്ക് വസ്ത്രം നൽകിയ നൗഷാദിന് തുണികൾ കൊണ്ടൊരു സല്യൂട്ട്

ദുഃഖം അനുഭവിക്കുന്നവർക്ക് വസ്ത്രം നൽകിയ നൗഷാദിന് തുണികൾ കൊണ്ടൊരു സല്യൂട്ട്

A tribute for cloth donor Noushad | പല വർണ്ണങ്ങളിലുള്ള തുണിക്കഷണങ്ങൾ ചേർത്തു വച്ചാണ് സുരേഷ് നൗഷാദിന്റെ ചിത്രം ചെയ്തിരിക്കുന്നത്

നൗഷാദിന്റെ ചിത്രത്തിന് സമീപം ഡാവിഞ്ചി സുരേഷ്

നൗഷാദിന്റെ ചിത്രത്തിന് സമീപം ഡാവിഞ്ചി സുരേഷ്

  • Share this:
    ആരെങ്കിലും ഇങ്ങനെ ചങ്ക് പറിച്ചു കൊടുക്കുമോ എന്നാണ് നൗഷാദിന്റെ ചെയ്തി കണ്ട പലരും ചോദിച്ചത്. കൊച്ചി ബ്രോഡ് വെയിലെ വഴിയോര വസ്ത്ര വ്യാപാരിയായ നൗഷാദ് തന്റെ കടയിൽ സ്റ്റോക്ക് ചെയ്തിരുന്ന വസ്ത്രം മുഴുവനും ദുരിതാശ്വാസത്തിനായി സൗജന്യമായി നൽകുകയായിരുന്നു. ആ നൗഷാദിന് തുണി കഷണങ്ങൾ കൊണ്ടൊരു ആദരം ഒരുക്കുകയാണ് പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ്. പല വർണ്ണങ്ങളിലുള്ള തുണിക്കഷണങ്ങൾ ചേർത്തു വച്ചാണ് സുരേഷ് നൗഷാദിന്റെ ചിത്രം ചെയ്തിരിക്കുന്നത്. നിലത്തു ചെയ്തിരിക്കുന്ന വലിയ ചിത്രം പലരുടെയും ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.

    വൈപ്പിന്‍ മാലിപ്പുറം സ്വദേശി നൗഷാദ് സഹായമഭ്യര്‍ത്ഥിച്ച് തന്റെ കടയിലെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കണക്കുകള്‍ നോക്കാതെയും പറയാതെയും തുണിത്തരങ്ങള്‍ എടുത്ത് നല്‍ക്കുകയായിരുന്നു. നടൻ രാജേഷ് ശര്‍മ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ലൈവായാണ് നൗഷാദിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

    തങ്ങള്‍ ബ്രോഡ് വേയില്‍ കളക്ഷന്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കൈയ്യില്‍ സാധനം ഉണ്ടെന്ന് പറഞ്ഞ് നൗഷാദ് വിളിച്ച് കൊണ്ടുപോവുകയാണെന്ന് പറഞ്ഞാണ് രാജേഷ് ശര്‍മയുടെ ഫേസ്ബുക് ലൈവ് ആരംഭിക്കുന്നത്. അടച്ചിട്ട കടതുറന്നാണ് തങ്ങള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതെന്നും രാജേഷ് വീഡിയോയിലൂടെ പറയുന്നു.

    First published: