• HOME
  • »
  • NEWS
  • »
  • kerala
  • »
  • കടയിൽ പോയിവന്ന പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു; കൈയിലും തുടയിലും കടിയേറ്റു

കടയിൽ പോയിവന്ന പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു; കൈയിലും തുടയിലും കടിയേറ്റു

പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് തെരുവുനായ കുട്ടിയുടെ നേരെ ചാടി വീഴുകയായിരുന്നു

  • Last Updated :
  • Share this:
    കോഴിക്കോട്: കടയിൽനിന്ന് മടങ്ങിവരുന്നതിനിടെ പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 11മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വച്ചാണ് സംഭവം. മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയ്ക്കാണ് കടിയേറ്റത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയസൂര്യ.

    പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് തെരുവുനായ കുട്ടിയുടെ നേരെ ചാടി വീഴുകയായിരുന്നു. കുട്ടിയുടെ കൈയിലും തുടയിലുമാണ് കടിയേറ്റത്. നാദാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

    കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയെന്ന് സംശയം

    ശാസ്താംകോട്ടയില്‍ രണ്ട് സ്ത്രീകളെ ആക്രമിച്ച തെരുവുനായ ചത്തു. മറ്റു തെരുവുനായ്ക്കളെയും പട്ടി കടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ചത്ത തെരുവുനായ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. അതിനാല്‍ പരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ ആരംഭിച്ചു.

    ശാസ്താംകോട്ട പഞ്ചായത്ത് പതിനാറാം വാർഡിലെ രണ്ട് സ്ത്രീകളെയാണ് തെരുവുനായ ഇന്നലെ വൈകിട്ടോടെ കടിച്ചത്. ഇതില്‍ ഒരു സ്ത്രീയെ റോഡില്‍ കൂടി നടന്നുപോകുമ്പോഴാണ് കടിച്ചത്. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രായമായ സ്ത്രീയാണ് തെരുവുനായയുടെ കടിയേറ്റ രണ്ടാമത്തെയാള്‍.

    Also Read- കറവപ്പശു ചത്തത് പേവിഷബാധ മൂലമെന്ന് സംശയം; തിരുവനന്തപുരം കല്ലറയില്‍ 29 പേര്‍ നിരീക്ഷണത്തില്‍

    പ്രദേശത്തെ ജനങ്ങളുടെ ഭീതി അകറ്റാന്‍ വലിയ ക്യാംപയിന്‍ നടത്താനുള്ള തീരുമാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പ്രദേശത്തെ തെരുവുനായ്ക്കളെ കണ്ടെത്താനും പരിശോധന നടത്താനുമാണ് മൃഗസംരക്ഷണ വകുപ്പ് ക്യാംപയിന്‍ നടത്തുന്നത്.
    Published by:Anuraj GR
    First published: