• HOME
  • »
  • NEWS
  • »
  • kerala
  • »
  • A TWO AND A HALF YEAR OLD BOY HAS DIED AFTER ACCIDENTALLY INGESTING RAT POISON

എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം അബദ്ധത്തില്‍ കഴിച്ചു; പിഞ്ചുകുഞ്ഞ് മരിച്ചു

ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മലപ്പുറം: എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച രണ്ടര വയസുകാരന്‍ മരിച്ചു. കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി അറിയാതെ കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു സംഭവം.

    ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മാതാവ്: ഹസീന. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്റഫ്, അമീന്‍, ഷിബിന്‍ ഷാ.

    കാമുകിയുമായുള്ള വിവാഹം നടക്കാന്‍ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

    കാമുകിയുമായുള്ള വിവാഹം നടക്കാന്‍ സഹോദരിയുടെ മകനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ദിനേഷ് യാദവ് എന്ന യുവാവാണ് അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്.

    അഭാഷു എന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിനേഷ് യാദവിന്റെ പക്കല്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്.

    Also Read-ഭാര്യവീട്ടിലേക്ക്​ പോയവഴിയിൽ യുവാവിനെ തടഞ്ഞു നിർത്തി മർദിച്ചു; സദാചാര അക്രമം 'അസമയത്ത്​' എവിടെ പോകുന്നുവെന്ന്​ ചോദിച്ച്

    കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹത്തിന് വീട്ടുകാര്‍ എതിരായായിരുന്നു. വിവാഹത്തിന് യുവതിയുടെ വീട്ടില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ അറസ്റ്റ് ചെയ്തതായും തട്ടിക്കൊണ്ടുപോകലിന് കേസെടുത്തതായും കാമ്പയിര്‍ഗഞ്ച് എസ്എച്ച്ഒ എസ് പി സിങ് പറഞ്ഞു.
    Published by:Jayesh Krishnan
    First published:
    )}