തിരുവനന്തപുരം: മാമ്പഴക്കാലത്ത് സ്റ്റാച്യുവിലൂടെ കടന്നു പോകുന്ന ആരേയും കൊതിപ്പിക്കുന്ന ഒരു കാഴ്ചയുണ്ട്. അക്കൗണ്ട് ജനറൽ ഓഫീസ് പരിസരത്തെ മുത്തശ്ശി മാവിലെ ഭീമൻ മാങ്ങകൾ. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസ് ജനാലയിലൂടെ അത് കാണുന്ന ഒരാളുണ്ട്, മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെയും അത് കൊതിപ്പിച്ചിരിക്കണം.
ആയുസ്സ് അധികമില്ലാത്ത, നൂറിലേറെ വർഷം പഴക്കമുള്ള മാവ് ഇല്ലാതാകും മുൻപേ തൈകൾ ഉത്പാദിപ്പിക്കാനുള്ള വഴി തേടാൻ മുഖ്യമന്ത്രി നിർദേശം നൽകി. അഡിഷണൽപ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ വലിയമല സുരേഷുമായി സംസാരിച്ചു. ഏജീസ് ഓഫീസിലെ
പി.ആർ.ഒ. രാജ്മോഹനും ആലോചനയുടെ ഭാഗമായി.
കേരള കാർഷിക സർവകലാശാലയുടെ ബയോ ഡൈവേഴ്സിറ്റിബോർഡിലെ ഡോ. ഗംഗാപ്രസാദിന്റെ നേതൃത്വത്തിൽ മുത്തശ്ശി മാവിൻ്റെ തൈകൾ ഗ്രാഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. അങ്ങനെ ഗ്രാഫ്റ്റ് ചെയ്ത തൈകൾ ഇന്നു മുഖ്യമന്ത്രി തന്നെ വിതരണം ചെയ്യും.
Also Read- പൊലീസിലെ ക്രിമിനലുകളുടെ കാക്കി ഊരും തൊപ്പി തെറിക്കും; നിലപാട് കടുപ്പിച്ച് ആഭ്യന്തര വകുപ്പ്
വർഷത്തിൽ നാലു പ്രാവശ്യം കായ്ക്കുന്ന മുത്തശ്ശി മാവിലെ ഒരു മാങ്ങയ്ക്ക് 500 ഗ്രാം മുതൽ 2 കിലോഗ്രാം വരെ തൂക്കം വരും. സ്വാദിഷ്ടമായതും കേരളത്തിൽ മറ്റെങ്ങും ഇല്ലാത്തതുമായ ഇനമാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നു.AG-Aam ( അഗാമം) എന്ന് പേരിട്ട മാവിൻ തൈകൾ സെക്രട്ടേറിയറ്റു വളപ്പിൽ മുഖ്യമന്ത്രി നടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.