കോഴിക്കോട്: താമരശ്ശേരി വട്ടോളിയില്‍ പെട്രോള്‍ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ഒംനി വാനാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വാഹനത്തിന്റെ ഉള്ളില്‍ നിന്ന് തീ യും പുകയും ഉയര്‍ന്നതോടെ ഡ്രൈവര്‍ പുറത്തിറങ്ങി. ഉടന്‍ തന്നെ തീ ആളിക്കത്തുകയായിരുന്നു.
നാട്ടുകാരും പമ്പിലെ ജീവനക്കാരും ചേര്‍ന്ന് പമ്പിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വൻ ദുരന്തം ഒഴിവായി. തുടര്‍ന്ന് വാഹനം റോഡിലേക്ക് തള്ളി നീക്കി. നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘവും സംഭവസ്ഥലത്തെത്തിയാണ് വാഹനത്തിലെ തീ നിയന്ത്രണവിധേയമാക്കിയത്.
ഇര പിടിക്കാൻ വൈദ്യുതി തൂണിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തുകണ്ണൂർ: ഇര പിടിക്കാനായി വൈദ്യുതി തൂണില്‍ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു. പയ്യന്നൂർ രാമന്തളി പഞ്ചായത്തില്‍ കുന്നരുപാലക്കോട് റോഡിലെ വൈദ്യുതി തൂണില്‍ കഴിഞ്ഞദിവസമാണ് പെരുമ്പാമ്പിനെ ഷോക്കടിച്ച് ചത്ത നലിയിൽ കണ്ടെത്തിയത്. വൈദ്യുതി തൂണ് താങ്ങി നിര്‍ത്താന്‍ മറ്റൊരു തൂണ് കൂടി ചരിച്ച് സ്ഥാപിച്ചിരുന്നു. അതിലൂടെ പാമ്പ് തൂണിന്റെ മുകളിലേക്ക് കയറിയതായിരിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.
വൈദ്യുതി തൂണിലേക്ക് എലി കയറുന്ന പതിവുണ്ട്. എലിയ കണ്ടിട്ടാകാം പെരുമ്പാമ്പ് വൈദ്യുതി തൂണിൽ കയറിയതെന്നും നാട്ടുകാർ പറയുന്നു. കരിഞ്ഞ മണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാരെത്തി നാട്ടുകാരുടെ സഹായത്തോടെ ചത്ത പാമ്പിനെ മാറ്റുകയായിരുന്നു.
യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ കാണാൻ വാവ സുരേഷ് എത്തികുറവിലങ്ങാട് കളത്തൂർ സ്വദേശിയായ ശ്രീക്കുട്ടി എന്ന് യുവതിക്ക് ജീവിതത്തിൽ 12 തവണ പാമ്പുകടിയേറ്റു. എൽ എൽ ബി അവസാന വർഷ വിദ്യാർഥിനിയായ ശ്രീക്കുട്ടിയെ വീടിനകത്തും പരിസരപ്രദേശങ്ങളിലും വെച്ച് 12 തവണയാണ് പാമ്പുകടിയേറ്റത്. പ്രശസ്ത പാമ്പ് വിദഗ്ദ്ധനായ വാവാ സുരേഷ് കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. മൂന്നു അണലിയുടെയും നാലു മൂർഖൻപാമ്പിൻ്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടിയതായി വാവാ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Also Read-
അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചെന്ന് യുവാവ്
ശ്രീക്കുട്ടിയ്ക്കൊപ്പമുള്ള ഫോട്ടോയും വാവ സുരേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന കമന്റിന് വാവ സുരേഷ് നൽകിയ മറുപടി ഇങ്ങനെയാണ്. 'ചില ആൾക്കാരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കിട്ടുന്നത്'. വാവ സുരേഷിന്റെ ഈ കമന്റും ഏറെ ചർച്ചയായിട്ടുണ്ട്. ഈ കമന്റിന്റെ പേരിൽ വാവ സുരേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
നമസ്കാരംഇന്ന്13 9 2021 അങ്ങനെ എൻ്റെ ജീവിതത്തിൽ
ഒരു പ്രധാനപ്പെട്ട ദിവസം കൂടി ഇന്നൊരു പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടാൻ കഴിഞ്ഞു കോട്ടയം ജില്ലയിലെ കുറവിലങ്ങാട് അടുത്ത് കളത്തൂർ താമസിക്കുന്ന ശ്രീക്കുട്ടി എസ് എസ് നെ കാണുവാനും വിശേഷങ്ങൾ പങ്കു വെക്കാൻ കഴിഞ്ഞു കാരണം 12 പ്രാവശ്യം പാമ്പുകടിയേറ്റ അപകട നില തരണം ചെയ്തു ആ വ്യക്തിത്വത്തെ കാണാൻ ഞാനും സ്നേക് മാസ്റ്റർ ടീംഒരുമിച്ച് പോയിരുന്നു സിബി സി ഡിയുടെയും ഷൈനി സി ബി യുടെയും മകളാണ് ശ്രീക്കുട്ടി എൽ എൽ ബി ഫസ്റ്റ് ഇയർ വിദ്യാർഥിയാണ് സ്വപ്ന മോളാണ് അനുജത്തി വീടിൻറെ പരിസരത്തും വീടിനകത്തും വച്ച് 12 പ്രാവശ്യം പാമ്പ് കടിയേറ്റു. മൂന്നു അണലിയുടെയും നാലു മൂർഖൻപാമ്പിൻ്റെയും അഞ്ച് പ്രാവശ്യം ശങ്കുവരയൻ പാമ്പിൻ്റെയും കടികിട്ടിയിട്ടുണ്ട് ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ശ്രീ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കു എന്ന് വിശ്വസിക്കുന്നു
എൻ്റെഎല്ലാ പ്രിയ സുഹൃത്തുക്കൾക്കും
ശുഭദിനം നേരുന്നു
വാവ സുരേഷ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.