HOME » NEWS » Kerala » A VIJAYARAGHAVAN AGAINST BJP ON KODAKARA MONEY LAUNDERING CASE

കുഴല്‍പ്പണ കേസ്: 'ചോദ്യം ചെയ്യലിന് ഹാജരാകുന്നവര്‍ എത്തുന്നത് ബി.ജെ.പി കൊടി വച്ച കാറിൽ; ഇഡിയുടെ നിസംഗത അത്ഭുതപ്പെടുത്തുന്നത്': എ. വിജയരാഘവന്‍

ബി.ജെ.പിയുടെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ആദ്യഘട്ടം മുതല്‍ ഇ.ഡി ഒളിച്ചുകളിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 24, 2021, 6:30 PM IST
കുഴല്‍പ്പണ കേസ്: 'ചോദ്യം ചെയ്യലിന് ഹാജരാകുന്നവര്‍ എത്തുന്നത് ബി.ജെ.പി കൊടി വച്ച കാറിൽ; ഇഡിയുടെ നിസംഗത അത്ഭുതപ്പെടുത്തുന്നത്': എ. വിജയരാഘവന്‍
എ. വിജയരാഘവൻ
  • Share this:
തിരുവനനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിസംഗമായ നിലപാട് അത്ഭുതപ്പെടുത്തുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കി  ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കമാണ് ബിജെപി നടത്തിയത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകുന്നവര്‍ ബിജെപി കൊടി വച്ച കാറിലാണ് എത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ പടപ്പുറപ്പാട് നടത്തുന്ന ഇഡിയുടെ ഈ കേസിലുള്ള നിസ്സംഗമായ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബിജെപിയുടെ ബന്ധം അന്വേഷിക്കണമെന്നും വിജയരാഘവൻ വാര്‍ത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

കുഴല്‍പ്പണ ഇടപാടില്‍ പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ബി.ജെ.പി നേതാക്കളും ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ്. ബി.ജെ.പിയുടെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീളുന്നതായാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് മനസിലാകുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പി വ്യാപകമായ കള്ളപ്പണം ഒഴുക്കിയിരുന്നു. അതിനായി നടത്തിയ കടത്തുകളില്‍ ഒന്നുമാത്രമാണ് പിടിക്കപ്പെട്ടതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Also Read സംസ്ഥാനത്ത് ഇന്ന് 17821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 196, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41

രാജ്യത്തിന്റെ ജനാധിപത്യ പ്രകിയ അട്ടിമറിക്കാനുള്ള നീക്കംകൂടിയാണ് കുഴല്‍പ്പണക്കടത്തിലൂടെ ബി.ജെ.പി നടത്തിയത്. കേസില്‍ ചോദ്യംചെയ്യാന്‍ ഹാജരാകുന്നവര്‍ ബി.ജെ.പിയുടെ കൊടിവച്ച കാറിലാണ് എത്തുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ടി പണത്തിന്റെ ഹുങ്കില്‍ എന്തുമാകാമെന്ന് ധരിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണ്. തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതിനാണ് കണക്കില്‍പ്പെടാത്ത പണം നിയമവിരുദ്ധമായി എത്തിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തയ്യാറാകണം.

Also Read കോവിഡ് പോരാട്ടത്തില്‍ സര്‍ക്കാരിന് പിന്തുണ നല്‍കിയ വിഡി സതീശനെ രാഹുല്‍ ഗാന്ധി മാതൃകയാക്കണം; വി മുരളീധരന്‍

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പടപ്പുറപ്പാട് നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ സ്വീകരിക്കുന്ന നിസംഗ്ഗമായ നിലപാട് അത്ഭുതപ്പെടുത്തുന്നതാണ്. ബി.ജെ.പിയുടെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ് ആദ്യഘട്ടം മുതല്‍ ഇ.ഡി ഒളിച്ചുകളിക്കുന്നത്.

ഉത്തരേന്ത്യന്‍ മാതൃകയില്‍ പണമൊഴുക്കിയും ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ മലീമസമാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണം. ഈ സംഭവത്തെക്കുറിച്ച് വിപുലവും വിശദവുമായ അന്വേഷണം നടത്തി കുറ്റക്കാരെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.

Also Read കോവിഡ് വാക്സിൻ കുത്തിവെപ്പ് ഭയന്ന് പുഴയിൽ ചാടി ഗ്രാമീണർ; വാക്സിൻ വിഷമാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നതായി റിപ്പോർട്ട്

ഇതിനിടെ കുഴല്‍പ്പണ കവര്‍ച്ചാക്കേസില്‍ പരാതിക്കാരനായ ധര്‍മരാജന്റെ കര്‍ണാടകത്തിലെ ഹവാല ബന്ധങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. ധര്‍മരാജന്റെ ഹവാല റാക്കറ്റില്‍പ്പെട്ട റഷീദാണ് കവര്‍ച്ചാ സംഘത്തിന് വിവരം ചോര്‍ത്തിയതെന്നും അന്വേഷണസംഘം തിരിച്ചറിഞ്ഞു.

കര്‍ണാകത്തിലെ ഹവാല റാക്കറ്റില്‍ നിന്നാണ് മൂന്നരക്കോടി രൂപ ആര്‍ എസ് എസ് പ്രവര്‍ത്തകനായ ധര്‍മരാജന് കിട്ടിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ചില ബിജെപി നേതാക്കള്‍ക്ക് കൈമാറാനായിരുന്നു നിര്‍ദേശം. കമ്മീഷന്‍ വ്യവസ്ഥയിലാണ് ധര്‍മരാജന്‍ ഇടനിലക്കാരനായത്.
Published by: Aneesh Anirudhan
First published: May 24, 2021, 6:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories