കോഴിക്കോട്: ഗവർണർ പദവി ഭരണഘടനാ പദവിയാണെന്നും ഇത് ദൈനംദിന രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാനുള്ള പദവിയല്ലെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ.
ഗവർണർ പദവി ഭരണഘടനാ പദവിയാണ്. ഇത് ദൈനംദിന രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാനുള്ള പദവിയല്ല. തനിക്ക് ലഭിച്ചിരിക്കുന്ന പദവി ഗവർണർ ദുരുപയോഗം ചെയ്യുന്നു. ഗവർണർ സ്ഥാനത്ത് നിന്നുള്ള അഭിപ്രായപ്രകടനം രാഷട്രീയക്കാരന്‍റേതാണെന്നും വിജയരാഘവൻ പറഞ്ഞു.
ഇത്തരം അഭിപ്രായപ്രകടനം നടത്തിയാൽ ഇനിയും വിമർശിക്കും.
രാഷ്ട്രീയവിഷയങ്ങൾ പറയാനുള്ള സ്ഥലമല്ല രാജ്ഭവൻ എന്നും എ.വിജയ രാഘവൻപറഞ്ഞു. കണ്ണൂരിൽ ഗവർണർക്ക് സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.\
കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസ് വേദിയിൽ ഗവർണർ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു അസാധാരണ പ്രതിഷേധം. ഗവര്‍ണറുടെ പ്രസംഗത്തിനിടെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വേദിയിലും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ സദസിലും പ്രതിഷേധം ഉയർത്തുകയായിരുന്നു. തുടർന്ന് ഗവർണറുടെ പ്രസംഗം തടസപ്പെട്ടു.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.