• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാവോയിസ്റ്റ് അറസ്റ്റ്: തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിജയരാഘവൻ

മാവോയിസ്റ്റ് അറസ്റ്റ്: തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിജയരാഘവൻ

ചീഫ് സെക്രട്ടറിയുടേത് ഉദ്യോഗസ്ഥ നിലപാടാണെന്നും വിജയരാഘവൻ പറഞ്ഞു.

a vijayaraghavan

a vijayaraghavan

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മാവോയിസ്റ്റ് അറസ്റ്റിൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ.

    ജില്ല കോടതിയുടെ മുന്നിൽ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അവർ തീരുമാനമെടുക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിൽ വരുമ്പോൾ വിഷയം കൂടുതൽ ചർച്ചയ്ക്ക് വിധേയമാകുമെന്നും വിജയരാഘവൻ പറഞ്ഞു.

    സർക്കാരിന്‍റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ ആ അഭിപ്രായം പ്രകടിപ്പിക്കുമെന്ന് വിശ്വാസമുണ്ട്. ചീഫ് സെക്രട്ടറിയുടേത് ഉദ്യോഗസ്ഥ നിലപാടാണെന്നും വിജയരാഘവൻ പറഞ്ഞു.

    UAPA ചുമ്മാ ചുമത്താനുള്ളതല്ല; മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയല്ല വേണ്ടതെന്നും ജസ്റ്റിസ് കെമാൽ പാഷ

    സർക്കാരിന്‍റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റേത് രാഷ്ട്രീയ അഭിപ്രായമാണ്. സർക്കാർ പിന്നോട്ട് പോകുമെന്നല്ല, ശരിയായ നിലപാടിൽ ഉറച്ച് നിൽക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും വിജയരാഘവൻ പറഞ്ഞു.
    First published: