• HOME
  • »
  • NEWS
  • »
  • kerala
  • »
  • A VILLAGE LOST SLEEP AFTER PSYCHO CRIMINAL UNLEASHED SEXUAL VIOLENCE ON CATTLE MM TV

ആരാണ് ആ സൈക്കോ ക്രിമിനൽ? കന്നുകാലികളോടുള്ള ലൈംഗിക അതിക്രമം തടയാൻ ഉറക്കമിളച്ച് നാട്ടുകാർ

കൊല്ലം മയ്യനാട് പഞ്ചായത്ത് 10-ാം വാർഡിലെ ഇരുപതോളം ക്ഷീരകർഷകരുടെ കന്നുകാലികളെയാണ് ക്രൂരമായി ഉപദ്രവിച്ചത്

കൊല്ലം മയ്യനാട് പഞ്ചായത്ത് 10-ാം വാർഡിലെ ഇരുപതോളം ക്ഷീരകർഷകരുടെ കന്നുകാലികളെയാണ് ക്രൂരമായി ഉപദ്രവിച്ചത്

കൊല്ലം മയ്യനാട് പഞ്ചായത്ത് 10-ാം വാർഡിലെ ഇരുപതോളം ക്ഷീരകർഷകരുടെ കന്നുകാലികളെയാണ് ക്രൂരമായി ഉപദ്രവിച്ചത്

  • Share this:
കന്നുകാലികളോട് ലൈംഗിക അതിക്രമം കാട്ടുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്ന സൈക്കോ ക്രിമിനലിനെ കൊണ്ട് പൊറുതിമുട്ടി ഒരു പ്രദേശം.

ഈ സൈക്കോ ക്രിമിനൽ എന്ന് കരുതുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചെങ്കിലും ഇയാൾക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ ഇരവിപുരം പോലീസ് വിട്ടയച്ചതായും പരാതിയുണ്ട്. കൊല്ലം മയ്യനാട് പഞ്ചായത്ത് 10-ാം വാർഡിലെ ഇരുപതോളം ക്ഷീരകർഷകരുടെ കന്നുകാലികളെയാണ് ക്രൂരമായി ഉപദ്രവിച്ചത്.

മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം രാജ് ഭവനിൽ ക്ഷീരകർഷകനായ തമ്പിയുടെ കന്നുകാലികളെ കഴിഞ്ഞ എട്ടു മാസത്തിനിടയിൽ അഞ്ചിലേറെ തവണ ഉപദ്രവിച്ചതായി തമ്പി പറയുന്നു. ഇയാൾ കന്നുകാലികളെ ഉപദ്രവിക്കുന്നത് കണ്ട ദൃക്സാക്ഷി കൂടിയാണ് തമ്പി.

രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടി അകത്തു കടക്കുന്ന ഇയാൾ തൊഴുത്തുകളിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കുകയും പശുക്കളുടെ അകിടിൽ പാറക്കല്ലു കൊണ്ട് പരിക്കേൽപ്പിക്കുകയുമാണ് പതിവെന്ന് നാട്ടുകാരും പറയുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്താം തീയതി പുലർച്ചെ രണ്ട് മണിയോടെ തൊഴുത്തിൽ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയ തമ്പി ഈ യുവാവിനെ നേരിൽ കാണുകയും ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ തമ്പിയുടെ വീട്ടിലെത്തിയതിന്റെ സി.സി.ടി.വി. ദൃശ്യവും ലഭിച്ചിട്ടുണ്ട്.

കൂടാതെ പ്രദേശത്തെ മറ്റൊരു ക്ഷീരകർഷകനായ മയ്യനാട് മീനാ ഭവനിൽ ഗോപകുമാറിന്റെ പശുക്കിടാവിനെ വീടിന്റെ തൂണുകളിൽ വലിച്ചുമുറുക്കി കെട്ടി ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ഇവിടെയും മൂന്നോളം തവണ ഇയാൾ കന്നുകാലികളെ ഉപദ്രവിച്ചിട്ടുണ്ട്.

പ്രദേശത്തെ മറ്റു പല ക്ഷീരകർഷകരുടെയും പശുക്കൾക്ക് നേരെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.



സെപ്റ്റംബർ രണ്ടാം തീയതി തന്റെ വീടിനു മുന്നിലൂടെ നടന്നു പോയ യുവാവ് ഈ സൈക്കോ ക്രിമിനലാണെന്ന് തിരിച്ചറിഞ്ഞ തമ്പി മറ്റ് ക്ഷീരകർഷകരെ വിവരമറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി ഇരവിപുരം പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

എന്നാൽ ഈ യുവാവിനെതിരെ തെളിവില്ലെന്ന് പറഞ്ഞ് പോലീസ് കേസെടുക്കുന്നില്ലെന്ന് ക്ഷീരകർഷകർ ആരോപിക്കുന്നു.

കന്നുകാലികളോട് അതിക്രമം ഉണ്ടായപ്പോഴെല്ലാം ക്ഷീരകർഷകർ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും സംഭവ സ്ഥലം സന്ദർശിക്കുകയല്ലാതെ പോലീസിന്റെ ഭാഗത്തുനിന്നും  ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവരുടെ ആക്ഷേപം.

സംഭവത്തെ കുറിച്ച് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണിയ്ക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു.

ഇയാളുടെ അതിക്രമത്തെ ഭയന്ന് പല ക്ഷീരകർഷകരും തങ്ങളുടെ ഓമനകളായി വളർത്തി വന്ന പശുക്കളെ കിട്ടിയ വിലക്ക് വിറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.

വേറെ വരുമാന മാർഗങ്ങളില്ലാത്ത തമ്പിയെ പോലെയുള്ള ക്ഷീരകർഷകർ ഇയാളുടെ അതിക്രമത്തിൽ നിന്നും തങ്ങളുടെ കന്നുകാലികളെ രക്ഷിക്കുന്നതിനായി രാത്രികാലങ്ങളിൽ കാവലിരിക്കേണ്ട അവസ്ഥയിലാണ്.

Summary: A village lost sleep after psycho criminal unleashed sexual violence on cattle
Published by:user_57
First published:
)}