• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | അധ്യാപികയായി ജോലിക്ക് ചേരാൻ പോകുന്നതിനിടെ അപകടം; യുവതിയും സഹോദരനും മരിച്ചു

Accident | അധ്യാപികയായി ജോലിക്ക് ചേരാൻ പോകുന്നതിനിടെ അപകടം; യുവതിയും സഹോദരനും മരിച്ചു

പുതുതായി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടയിലാണ് അപകടത്തിൽ സ്നേഹയ്ക്കും സഹോദരനും ദാരുണാന്ത്യം ഉണ്ടായത്

sneha-lophesh

sneha-lophesh

  • Last Updated :
  • Share this:
    കണ്ണൂർ: അധ്യാപികയായി ജോലിയിൽ പ്രവേശിക്കാനായി യാത്ര തിരിച്ച യുവതിയും സഹോദരനും വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പരിയാരത്ത് ദേശീയപാതയിലാണ് ബൈക്കും കോഴി ലോറിയും കൂട്ടിയിടിച്ച്‌ സഹോദരങ്ങള്‍ മരിച്ചത്. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളായ സ്‌നേഹ(24) സഹോദരന്‍ ലോഭേഷ്(32) എന്നിവരാണ് മരിച്ചത്.

    ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡില്‍ തെന്നിവീണപ്പോള്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് കോഴിലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പോലീസ് ഈ ഭാഗത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചു വരികയാണ്.

    പുതുതായി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടയിലാണ് അപകടത്തിൽ സ്നേഹയ്ക്കും സഹോദരനും ദാരുണാന്ത്യം ഉണ്ടായത്. മഞ്ചേശ്വരത്തെ സർക്കാർ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി സ്‌നേഹക്ക് നിയമനം ലഭിച്ചിരുന്നു. പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ പോകുന്നതിനായി ബൈക്കില്‍ സഹോദരനോടൊപ്പം പോകുന്നതിനിടെയാണ് അപകടം.

    പരിയാരം പൊലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്നാണ് കോഴി ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്തത്. സ്നേഹ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ലോഭേഷിനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകും.

    കുളക്കട അപകടം: അച്ഛനും അമ്മയ്ക്കും പിന്നാലെ മൂന്നുവയസുകാരി ശ്രീകുട്ടിയും മരണത്തിന് കീഴടങ്ങി

    കൊല്ലം കൊട്ടാരക്കര കുളക്കടയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ മൂന്ന് വയസ്സുകാരി ശ്രീകുട്ടിയും മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവേയാണ് ഇന്ന് പുലർച്ചെ മരണപെട്ടത്. വാഹനാപകടത്തിൽ മാതാപിതാക്കളായ ബിനീഷ് കൃഷ്ണൻ, അഞ്ചു എന്നിവർ മരിക്കുകയും ശ്രീകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എം സി റോഡിൽ കുളക്കടയിൽ കുടുംബം സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും ഇന്നോവയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

    Also Read- Accident| സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി 4 മരണം; കൊല്ലത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

    കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം ഉണ്ടായത്. എം.സി റോഡിൽ കുളക്കട ജങ്ഷന് സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ബിനീഷ് കൃഷ്ണനും കുടുംബവും സഞ്ചരിച്ചിരുന്ന ഓൾട്ടോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘതത്തിൽ ഓൾട്ടോ കാർ പൂർണമായും തകർന്നു. ഇന്നോവ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
    Published by:Anuraj GR
    First published: