• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബന്ധുവിനെ എയർപോർട്ടിൽ എത്തിച്ച് മടങ്ങി വന്ന കാറും ടോറസും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു

ബന്ധുവിനെ എയർപോർട്ടിൽ എത്തിച്ച് മടങ്ങി വന്ന കാറും ടോറസും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു

കാർ മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു

  • Share this:

    സാഗർ

    തൊടുപുഴ: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിനി മറിയം ബീവിയാണ് മരിച്ചത്. തൊടുപുഴ മുട്ടം, ഊരക്കുന്ന് പള്ളി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റു.

    കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ സ്വദേശി തൈപ്പറമ്പിൽ സക്കീറും ബന്ധുക്കളുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെ തൊടുപുഴ മുട്ടം, ഊരക്കുന്ന് പള്ളി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഈരാറ്റുപേട്ട ദിശയിലേക്ക് വന്ന കാർ മുന്നിലുണ്ടായിരുന്ന ബസിനെ മറികടന്ന് ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

    അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരും മുട്ടം പോലീസും ചേർന്നാണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മറിയം ബീവിയുടെ ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന സക്കീർ, സഹോദരി നുസൈബ, മകൻ റാഷിദ് എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Also Read- ടോറസ് ലോറി ബൈക്കിലിടിച്ച് വിദ്യാർത്ഥിനി മരിച്ചു; അപകടം സുഹൃത്തിനെ വിമാനത്താവളത്തില്‍ യാത്രയാക്കി മടങ്ങവേ

    സക്കീറിന്‍റെ മാതൃസഹോദരിയാണ് മരിച്ച മറിയം ബീവി. ബന്ധുവിനെ നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ച് മടങ്ങി വരുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏതാനും സമയം സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മുട്ടം പോലീസും നാട്ടുകാരും ചേർന്ന് റോഡിൽ നിന്നും വാഹനം നീക്കിയാണ് ഗതാഗത തടസം നീക്കിയത്.

    Published by:Anuraj GR
    First published: