• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവതി മരിച്ചു

പാലക്കാട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ യുവതി മരിച്ചു

അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനുമാണ് പൊള്ളലേറ്റത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പാലക്കാട്: തൃത്താലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. ആമയില്‍ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.

    അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. അബ്ദുസമദിനും ഭാര്യ ഷെറീനയ്ക്കും മകനുമാണ് പൊള്ളലേറ്റത്. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഷെറീന മരിച്ചത്. സംഭവ സമയത്ത് വീട്ടില്‍ അബ്ദുസമദിന്റെ മാതാവും മകളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് പൊള്ളലേറ്റില്ല. പട്ടാമ്പി ഫയര്‍ഫോഴ്‌സ് വീട്ടിലെത്തിയാണ് തീയണച്ചത്.

    Also Read- പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പൊള്ളലേറ്റു

    ഗ്യാസ് സിലിണ്ട പൊട്ടിത്തെററിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിലിണ്ടറിന്‍റെ പഴക്കം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചിരുന്നു.

    Summary- A woman died of severe burns after a gas cylinder exploded in Trithala. Abdu Samad's wife Sherina died while undergoing treatment. The accident took place around eight o'clock on Wednesday morning when a gas cylinder exploded. The gas plug in the kitchen of the house exploded while cooking.
    Published by:Anuraj GR
    First published: