കന്യാകുമാരി: വാഹനത്തില്‍നിന്ന് സിമന്റ് മിക്സര്‍ യന്ത്രം തലയിലേക്കു വീണ് വഴിയാത്രക്കാരിക്ക് ഗുരുതര പരിക്ക്. കന്യാകുമാരി കുഴിത്തുറയിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ അരികിലൂടെ നടന്നുവരികയായിരുന്നു സ്ത്രീയ്ക്കും മകള്‍ക്കും നേരെ എതിരേ വന്ന വാഹനത്തില്‍ ഘടിപ്പിച്ച് കൊണ്ടുപോവുകയായിരുന്ന സിമന്റ് മിക്സര്‍ യന്ത്രം ഇവരുടെ മേലേക്ക് പതിക്കുകയായിരുന്നു.
Also Read-കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
അപകടത്തിൽ കൂടെയുണ്ടായിരുന്ന മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്ത്രീയെ ഗുരുതര പരിക്കുകളോടെ കുഴിത്തുറയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കളയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.