Bus Accident | സ്വകാര്യ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു; നിരവധി പേർക്ക് പരിക്ക്
Bus Accident | സ്വകാര്യ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു; നിരവധി പേർക്ക് പരിക്ക്
ബസിന്റെ അമിതവേഗവും ഒപ്പം മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
jobiya
Last Updated :
Share this:
കണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറ്റിക്കോലിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജോബിയാ എന്നയാളാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല.
ബസിന്റെ അമിതവേഗവും ഒപ്പം മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിത വേഗതയില്‍ എത്തിയ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന പിലാകുന്നുമ്മല്‍ ബസാണ് അപകടത്തില്‍ പെട്ടത്.
ജോബിയായുടെ മൃതദേഹം തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ചെരിഞ്ഞപ്പോള്‍ തന്നെ റോഡിലേയ്ക്ക് മറിഞ്ഞ് വീണ ജോബിയായുടെ ദേഹത്തേയ്ക്ക് ബസ് മറിയുകയായിരുന്നു. ഉടലും തലയും വേര്‍പെട്ട നിലയിലാലായിരുന്നു. 20 മിനിറ്റോളം ജോബിയാ ബസിനടയില്‍ പെട്ടു. ബസ് ഉയര്‍ത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.
ബംഗളുരുവിലേക്ക് പോയ KSRTC സ്വിഫ്റ്റ് ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
കോട്ടയത്തുനിന്ന് ബംഗളുരുവിലേക്ക് പോയ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. നഞ്ചൻകോടിന് ഒരു കിലോമീറ്ററിന് മുമ്പാണ് റോഡിന്റെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി ബസ് മറിഞ്ഞത്. അപകടത്തിൽ അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം എല്ലാവരെയും ആശുപത്രിയിൽനിന്ന് വിട്ടയച്ചു.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിനെന്ന വ്യാജേന എത്തിയവർ യാത്രക്കാരുടെ മൊബൈൽഫോണും ലാപ്ടോപ്പും ഉൾപ്പടെ വിലയേറിയ സാധനങ്ങൾ മോഷ്ടിച്ചെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ഇക്കാര്യം ശരിയല്ലെന്ന് ബസ് ജീവനക്കാർ പറയുന്നു. എല്ലാവരുടെയും സാധനങ്ങളും ബാഗും പൊലീസ് സ്റ്റേഷനിൽവെച്ച് കൈമാറിയതായി ബസ് ഡ്രൈവർ അൻസിൽ ന്യൂസ്18നോട് പറഞ്ഞു.. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയത്തുനിന്ന് പോയ ബസാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ അപകടത്തിൽപ്പെട്ടത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.