• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | വിരമിച്ച KSRTC ഉദ്യോഗസ്ഥനും ഭാര്യയും വിഷം കഴിച്ചു; ഭാര്യ മരിച്ചു

Suicide | വിരമിച്ച KSRTC ഉദ്യോഗസ്ഥനും ഭാര്യയും വിഷം കഴിച്ചു; ഭാര്യ മരിച്ചു

ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: വിരമിച്ച കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഭാര്യയുടെ ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്‍ നന്ദകുമാറിന്‍റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു.

    ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. അയൽക്കാർ വാതില്‍ പൊളിച്ചാണ് ഇരുവരെയും പുറത്ത് എടുത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും അവശ നിലയിലായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.

    ആനന്ദവല്ലി അശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. നന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

    'ഷഹാന തൂങ്ങിമരിച്ചത് അല്ല'; വീട്ടിൽ മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ

    കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കൾ രംഗത്തെത്തി. ഷഹാന തൂങ്ങിമരിച്ചതല്ലെന്നും, ഭർത്താവിനെ കൂടാതെ മറ്റാരോ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഷഹാന തൂങ്ങിമരിച്ചതല്ലെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും ബന്ധുക്കൾ പറയുന്നു. കേസ് വിശദമായി അന്വേഷിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസും വ്യക്തമാക്കി.

    കാസർകോട് സ്വദേശിനിയായ ഷഹാനയെ മെയ് 12ന് രാത്രിയിലാണ് പറമ്പിൽ ബസാറിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി ഷഹാനയുടെ ഭർത്താവ് സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെയും സൂചന.

    Also Read- പാരമ്പര്യ വൈദ്യന്‍റെ കൊലപാതകം; കേസ് ജയിക്കുമെന്ന് വെല്ലുവിളിച്ച് പ്രതി ഷൈബിന്‍ അഷ്റഫ്

    സജ്ജാദിന്‍റെ നിലവിളി കേട്ട് അയൽക്കാർ എത്തിയപ്പോൾ ഷഹാന, സജ്ജാദിന്‍റെ മടിയിൽ കിടക്കുന്ന നിലയിലായിരുന്നു. അയൽക്കാർ വരുന്നതിന് മുമ്പ് കെട്ടഴിച്ചതിലാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നത്. ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷഹാനയെ കണ്ടതെന്ന് സജ്ജാദ് പൊലീസിന് മൊഴി നൽകിയത്. കൂടാതെ ഷഹാനയുടെ മുറിയിൽ രണ്ട് ചായ ഗ്ലാസുകൾ കണ്ടതും സംശയത്തിനിടയാക്കുന്നുണ്ട്. ഷഹാന ചായയോ കാപ്പിയോ കുടിക്കാറില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
    മുറിക്കുള്ളിൽ കണ്ടെത്തിയ ചായ ഗ്ലാസുകളിലെ വിരലടയാളം ശേഖരിക്കാൻ ശ്രമിച്ചെങ്കിലും മതിയായ തെളിവുകൾ ലഭിച്ചില്ല. ഇപ്പോൾ ഷഹാനയുടെ ഫോണിലെ കോൾ ലിസ്റ്റും വാട്സാപ്പ് സന്ദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറയുന്നു.
    Published by:Anuraj GR
    First published: