• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് യുവ ഡോക്ടർ പനി ബാധിച്ച് മരിച്ചു

കൊല്ലത്ത് യുവ ഡോക്ടർ പനി ബാധിച്ച് മരിച്ചു

കടുത്ത പനിയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സുബി മരിച്ചത്

Subi

Subi

  • Last Updated :
  • Share this:
    കൊല്ലം: പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. കൊല്ലം ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ (26) ആണ് പനി ബാധിച്ചു മരിച്ചു. മഠത്തിൽ കാരണ്മ പള്ളിയിൽ ചിത്രാലയത്തിൽ ചന്ദ്രശേഖരൻ -അംബിക ദമ്പതികളുടെ മകളാണ് സുബി ചന്ദ്രശേഖരൻ.

    കടുത്ത പനിയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സുബി മരിച്ചത്. സഹോദരങ്ങൾ: സുചിത്ര (കാനഡ), മനു മുരളി.

    കൃഷിയിടത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസി പിടിയിൽ

    പാലക്കാട്: കൃഷിയിടത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസി പിടിയിലായി. പാലക്കാട് എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്.

    സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ദേവസഹായം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പന്നിക്ക് വെച്ച് കെണിയിൽ യുവാവ് അകപ്പെട്ടതെന്ന് നിഗമനം. കെണി വെച്ചത് താനാണെന്ന് ദേവസഹായം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: