പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ പ്രസവിച്ചത്. ഞായറാഴ്ച രാവിലെ പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് സംഭവം.
ഫെബ്രുവരി 28-നായിരുന്നു യുവതിയുടെ ഡെലിവെറി ഡേറ്റ് എന്നാൽ ഞായറാഴ്ച രാവിലെ പത്ത് മണിയോടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി പ്രസവിച്ചത്. തുടർന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞിനെയും എത്തിക്കുകയായിരുന്നു. ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.