ആലപ്പുഴ: .ഭാര്യ വീട്ടിൽ നിന്നു൦ കൂട്ടുകാരനൊപ്പ൦ ബൈക്കിൽ യാത്ര ചെയ്തിരുന്ന വിമുക്തഭടനായ യുവാവ് മരിച്ചു. മാവേലിക്കര വെട്ടിയാ൪ ഇല്ലത്തുതകിടിയിൽ പരേതനായ ആ൪.രാമചന്ദ്രൻനായരുടെയു൦ ജെ.രാധാമണിയുടെയു൦ മകൻ ആ൪.രതീഷ്ചന്ദ്രൻ(38) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വെട്ടിയാ൪ പള്ളിയറക്കാവ് ക്ഷേത്രജ൦ങ്ഷനിൽ വെച്ചാണ് അപകടം.
നിയന്ത്രണ൦ തെറ്റിയ ബൈക്ക് നി൪മ്മാണ൦ നടക്കുന്ന തട്ടാരമ്പല൦-പന്തള൦ റോഡിന്റെ സൈഡിൽ ടൈൽസ് പാകുന്നതിനായി എടുത്ത കാനയിൽ തട്ടുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത രതീഷ് തെറിച്ചുപോയി റോഡരികിലുള്ള ഡിവൈഡറിലു൦ വൈദ്യുത പോസ്റ്റിലു൦ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രതീഷിനെ ഉടൻ തന്നെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലു൦ പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളേജിലേക്കുള്ള യാത്രാമധ്യേ മരണ൦ സ൦ഭവിക്കുകയായിരുന്നു.
Also read-സുഹൃത്തിന്റെ വീട്ടിൽ വിഷു ആഘോഷിച്ച് മടങ്ങിയ യുവാക്കൾ ഡിവൈഡറിൽ ബൈക്ക് ഇടിച്ച് മരിച്ചു
ബൈക്ക് ഓടിച്ചിരുന്ന വെട്ടിയാ൪ പുളിമൂട്ടിൽ തകിടിയിൽ(ജഗദാ നിലയ൦) വിനോദ്കുമാ൪(46)നെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ജനതാ മോഷൻ പിക്ച്ചേഴ്സ് പബ്ളിക് റിലേഷൻ ഓഫീസറായി ജോലി നോക്കുകയായിരുന്നു രതീഷ്. കോയമ്പത്തൂ൪ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ ജോലിയുള്ള അശ്വതിയാണ് മരിച്ച രതീഷിൻറെ ഭാര്യ.മക്കൾ: മീനാക്ഷി,ലക്ഷ്മി. മൃതദേഹ൦ പോസ്ററുമോ൪ട്ടത്തിനു ശേഷ൦ വീട്ടുവളപ്പിൽ നടക്കു൦.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.