• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

അപകടത്തിൽ മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25) ആണ് മരിച്ചത്.

  • Share this:

    തൃശൂർ; തൃശൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തിൽ മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25) ആണ് മരിച്ചത്.

    Also read-പാലക്കാട് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

    ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് കാർ പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.

    Published by:Sarika KP
    First published: