കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവിന് മരിച്ചു.കൊയിലാണ്ടി കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജാണ് (31) മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊല്ലം ടൗണിലാണ് അപകടം.
Also read-ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; ബൈക്കിനു തീപിടിച്ച് യാത്രികൻ മരിച്ചു
അപകടത്തിൽ കൂടെയുണ്ടായിരുന്ന സാരംഗിനു പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഭാഗത്തേക്ക് വരുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞു. പരിക്കേറ്റ ഷിനോജിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.